ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഐശ്വര്യ പൂർണ്ണമായ വിഷു ആശംസകൾ !

പുര നിറഞ്ഞു നില്‍ക്കുന്ന
ആണാണ് നാട്ടിലെങ്ങും
പെണ്ണ് കാണാന്‍ പോയാലെ
പെടാപ്പാടറിയാവൂ

ജാതിയും,ജാതകവും
പുച്ഛിച്ചു തള്ളുന്നോര്‍
ജീവിതമല്ലേന്നുസ്വകാര്യമായ്
ച്ചൊന്നീടും!

കൊമ്പത്താണെന്ന നാട്ട്യം
കൊമ്പു കുത്തി നില്‍ക്കും
പൂജ്യത്തിലാണേലും
പി.ജി.യുണ്ടെന്നഭാവം

മേനി വെളുപ്പില്ലേലും
മേനി പറയല്‍ കുറവില്ലൊട്ടും
സര്‍ക്കാരുജോലിയെ സ്വീകാര്യ –
മായിടൂ
അദ്ധ്യാപകനാണെങ്കില്‍
അടുത്തൊന്നു ചെന്നീടാം
യു.ജി.സി.സ്കെയ്ലെങ്കിലേ
അര സമ്മതം മൂളു

അളവിലാണല്ലോ കാര്യം
എളിമയിലിന്നെന്തു കാര്യം ?!
സോഫ്റ്റായി ചിരിച്ചീടാന്‍
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍

പട്ടാളമെങ്കിലോ
പടിക്കു പുറത്താണിന്നു –
നാടിനെ കാക്കുന്നത് ഐ.ടി.-
കമ്പനി യാണല്ലോ!.

പെണ്ണ് കാണാന്‍ വന്നോരുടെ
ലിസ്റ്റെടുത്തു നിരത്തീടും
അഭിമാനമാണെന്ന്
അഹങ്കരിച്ചിരുന്നീടും
ഇവരിലും വലിയവനോ?!
ചോദിക്കാതെ ചോദിച്ചീടും

ചെത്ത് ചെക്കനെല്ലെന്നു
പൂതനമുഖംകാട്ടും
പഠിപ്പൊന്നു തീരട്ടെന്നു
പടിയടച്ചു പിന്തിരിയും
( 2 )
പേരിനൊരു പണിയുണ്ട്
പെണ്ണ് കാണാന്‍ ചെന്നവന്.
പോരിനു വന്നതുപോല്‍
നോട്ടവും,നില്‍പ്പുമെല്ലാം

കരിവീട്ടി പോലോരുവന്
കോങ്കണ്ണനായവന്
പത്ത് ജയിച്ചു കേറാന്‍
പതിനെട്ടും പയററിയോന്

പി.ജി.യെങ്കിലും വേണം
പത്താളറിയെണ്ടേ
തക്കാളിപ്പഴം പോലൊരു
സുന്ദരി തന്നെ വേണം

പണത്തിന്റെ കണക്കുകള്‍
മണിമണിയായ്‌ പറയേണം
ബാങ്കിലെപാസ്സ് ബുക്ക്
വെച്ചുവേണം ഡെയ്റ്റ് കാണാന്‍
പണ്ടത്തില്‍ പൊതിഞ്ഞു വേണം
പന്തലില്‍ ഇറങ്ങീടാന്‍
ലോക്കറിന്‍ താക്കോല്
നേരത്തെ നല്‍കണം
കാറിന്റെ കാര്യങ്ങള്‍
പറയേണ്ടതില്ലല്ലോ ?

സ്റ്റാറ്റസ്സിനനുസരിച്ചു
കീപ്പ്ചെയ്യുമെന്നറിയാം
പറ്റില്ലയെന്ന് ചൊന്നാല്‍
പരദൂഷണം പറയും
പേര് പറയിച്ചോളെന്നു
പറഞ്ഞു നടന്നീടും
…………

രാജു കാഞ്ഞിരങ്ങാട്

By ivayana