ചതയദിന ആശംസകൾ

“മർത്യനെന്നാൽ മതമല്ല
മനസ്സാക്ഷി അവന്റെ ദൈവവും “”
നാമെല്ലാമൊന്നാണെന്നും
ജാതി എന്നാൽ..
സ്നേഹമെന്നും…. !
വീണ്ടുംവിടരാന്‍തുടങ്ങുന്നവിശുദ്ധപുഷ്പം
വിദൂരതയില്‍നിന്ന്,വിജനതയില്‍ നിന്ന്,
വിരഹിയെപ്പോലെ വിതുമ്പാതിരിക്കട്ടെ!
മനസ്സെന്ന മഹാനുഭാവന്റെ മനക്കണക്കുകള്‍
മറയില്ലാത്ത മനസ്സോടെ മനസ്സിലാക്കാന്‍
കഴിയട്ടെ!
നാമെല്ലാമൊന്നാണെന്നും,നമുക്കൊന്നും
നഷ്ടപ്പെടാനില്ലെന്നും,നന്മയുടെ വിശുദ്ധിയില്‍
എന്നുമോര്‍ത്തിരിക്കാം!
വാനോളം ഉയര്‍ന്നാലും,വാതോരാതെ
പ്രസംഗിക്കാതെ,വാക്കുകളില്‍ സത്യത്തെ
അലിയിച്ചെടുക്കാം.
വെറുംവാക്കുകള്‍ക്ക് ചെവികൊടുക്കാതിരിക്കാം!
ആത്മാര്‍ത്ഥത പണയത്തട്ടില്‍ കുമ്പിട്ടിരിക്കാന്‍
ഇടയാകാതെ,തലനിവര്‍ത്തിയിരിക്കാന്‍
ആത്മവഞ്ചന നടത്താതിരിക്കാം.
തിന്മയോട് കിന്നാരം പറയാതെ
നന്മയുടെ കണ്ണുകളില്‍ നോക്കിയിരിക്കാം
അവിടെ,
ആകാശത്തോളം അറിവുണ്ട്…
അകലാത്ത ബന്ധമുണ്ട്…
അലിയുന്ന മനസ്സുണ്ട്..
അടുക്കുന്ന ഹൃദയമുണ്ട്..
ആത്മചൈതന്യമുണ്ട്..
ആത്മരോഷംതകര്‍ക്കാത്ത,
ആത്മവിലാപം നടത്താത്ത,
ആരോരുമറിയാത്ത ആനന്ദവുമുണ്ട്!
അരികിലായ്,അകലെയായ്,കാത്തിരിക്കുന്നു;
എന്നെയും,നിന്നെയും,നന്മയെന്ന നമ്മെയും…….. !
(പട്ടം ശ്രീദേവിനായർ )
ഗുരുവന്ദനം

By ivayana