കാഴ്ചയില്ലാത്ത ലോകത്ത് കവിതയിലൂടെ തന്റെ ഉൾക്കാഴ്ചകളെ പകർത്തുന്ന നിഷ.പി.എസ് എന്ന കവിയത്രിയെപ്പറ്റി ഏതാനും വാക്കുകൾ പറയാതെ വയ്യ.തലച്ചോറിലെ ട്യൂമർ കവർന്നെടുന്ന കാഴ്ചയെ അതിജീവിച്ചു കൊണ്ട് ഏഴ് പുസ്തകങ്ങൾ അവർ എഴുതി .വയനാട് ജില്ലയിലെ കാര്യമ്പാടി സ്വദേശിനി നിഷയുടെ പുസ്തകങ്ങളിൽ അഞ്ച് പുസതകവും കാഞ്ചനമാലയാണ് പ്രകാശനം ചെയ്തത്
പൂമ്പാറ്റയുടെ ജൻമം എത്ര മനോഹരം
പുഴുവായ് പിറന്ന് പൂമ്പാറ്റയായ് മാറി
വർണ്ണ ജൻമത്തിൻ മനോഹര ജൻമം
മനുഷ്യ ജൻമം എത്ര നികൃഷ്ടം
നരനായ് പിറന്ന ജൻമം മൃഗതുല്യം
പാവ ജൻമങ്ങളായ് മരിക്കുന്നു.

  ജീവിതയാത്ര എന്ന കവിതാ സമാഹാരത്തിലെ പുണ്യ ജൻമം എന്ന കവിതയിലെ ഏതാനും വരികളാണത്.

രചന ബോധത്തിന്റെ സാങ്കേതികതികവുകൾ കൊണ്ടല്ല, ഉൾക്കാഴ്ചയിലെ നൊമ്പരങ്ങൾ കടലാസിൽ പകർത്തിയതാണ് അവരുടെ കവിതകൾ അധികവും.ജീവിത യാതനകൾ അക്ഷരങ്ങളിൽ സന്നിവേശിപ്പിച്ച് തന്റെ ഇരുണ്ട ലോകത്ത് വെളിച്ചം കണ്ടെത്തുകയാണ് കവിയത്രി
അശാന്തി നിറഞ്ഞ നിറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളെ ഭീതിയോടെ കാണുന്ന കാവ്യ ചിന്ത പൂമ്പറ്റ ജൻമം മനോഹരമായി കാണുന്നു. ഗാന്ധിയെയും, നെഹ്റുവിനെയും ചരിത്ര സ്മാരകങ്ങൾ മാത്രമായി കാണുന്ന ആധുനികതയുടെ കപട മുഖവും തുടർന്നുള്ള വരികളിൽ വരച്ച് വക്കുന്നു. മൂല്യബോധം നഷ്ടപ്പെട്ട സാമൂഹ്യ ചിന്തകൾക്ക് നേരെയുള്ള വിമർശനം തന്നെയാണ് ഈ കവിത.
സ്കെയിലിന് താഴെ പേനകൊണ്ടാണവർ രചനകൾ നടത്തുന്നത്.വീണ്ടും വായിച്ച് തിരുത്തുക അപ്രാപ്യമായതിനാൽ ഇടക്കിടെ വരുന്ന പോരായ്മകൾ അവർ തിരിച്ചറിയുന്നു.പരിമിതികളെ അതിജീവിച്ച് അക്ഷരക്കൂട്ടുകൾ തീർക്കുന്ന നിഷ.പി.എസിന് എല്ലാവിധ നന്മകളും നേരുന്നു.

By ivayana