വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴ് നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് അറിയിച്ചു. സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള അപേക്ഷ പൂരിപ്പിച്ചു വിമാനത്താവളത്തിൽ നൽകണം. ആരോഗ്യമന്ത്രാലയത്തിന്റെ തഥമൻ, തവക്കൽനാ എന്നീ മൊബൈൽ ആപ്ലിക്കേഷനുകളും ഡൗൺലോഡ് ചെയ്യണം. രാജ്യത്തെത്തി എട്ടു മണിക്കൂറിനുള്ളിൽ തഥമൻ ആപ്പിലൂടെ താമസിക്കുന്ന വീടിന്റെ ലൊക്കേഷൻ രേഖപ്പെടുത്തണം. സൗദിയിലെത്തിയതിന് ശേഷം ആരോഗ്യ പ്രവർത്തകർ മൂന്നു ദിവസവും അല്ലാത്തവർ ഏഴു ദിവസവും ഹോം ക്വാറന്റൈനിൽ കഴിയണം. തുടർന്ന് പിസിആർ ടെസ്റ്റിന് വിധേയരാകണം. ഇതിനിടയിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ 937 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നുമാണ് നിർദേശങ്ങൾ.