ആർട്ട് ലവേർസ് ഓഫ് അമേരിക്ക(ALA ) ന്യൂ യോർക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാൽ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30 ന് ന്യൂ യോർക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്റെ ഹാളിൽ വെച്ച് ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാതെ നടത്തുകയുണ്ടായി.
മലയാളിക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ഓണം . ജാതിമത ഭേദമന്യേ എല്ലാ മലയാളികളും ഒരിമിച്ചാഘോഷിക്കുന്ന ഓണം പോലെ ഓരാഘോഷം ലോകത്തിൽ എവിടേയെങ്കിലും കാണുമോ എന്ന് തന്നെ സംശയം ആണ് . പക്ഷേ ഈ വര്ഷത്തെ ഓണത്തിന് നാം എല്ലാം കൊറോണ എന്ന വൈറസിനെ പറ്റിയുള്ള ഭയത്തിലാണ്. എന്നുവിചാരിച്ചു നമുക്ക് പൂക്കളെയും, പൂക്കാലത്തേയും, മാവേലി മന്നനെയും മറക്കുവാൻ പറ്റുമോ.
ആർട്ട് ലവേർസ് ഓഫ് അമേരിക്ക(ALA ) ന്യൂ യോർക്കിന്റെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് , കമ്മിറ്റി മെമ്പേഴ്‌സ് ആയ ബേബി ജോസ് , ജയ്സൺ ജോസഫ് , പൊന്നച്ചൻ ചാക്കൊ ,തോമസ് കോലാടി , ജെയിംസ്.മാത്യു , എസ് . എസ് . പ്രകാശ്, സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ന്യൂ യോർക്ക് ബഡീസ് എന്ന കൂട്ടായ്മയിൽ നിന്നും കുഞ്ഞുമലയിൽ , ബേബി ജോസ് , രാജു എബ്രഹാം , കളത്തിൽ വർഗീസ് , ഡോ . ജെറി ചാക്കോ , ഫിലിപ്പ് മഠത്തിൽ ,അഡ്വ. കരുവേലി ,ബെഞ്ചമിൻ ജോർജ് , മാത്യൂസ് തോമസ് , ചാക്കോ കോയിക്കലേത്തു , രാജൻ കോലാടി തുടങ്ങിയവർ ഓണാശംസ നേർന്നു സംസാരിച്ചു.
ചെണ്ടമേളവും, താലപ്പൊലിയും ഒന്നും ഇല്ലായിരുന്നു എങ്കിൽക്കൂടി വിഭവ സമാർദ്ധമായ സദ്യ പൊടിപൊളിച്ചു .ഓണത്തിനെപ്പോഴും ഓർമകളുടെ ഗന്ധമാണ്. അതിൽ ഏറ്റവും പ്രധാനം സദ്യ തന്നെ .കായ വറുത്തതിന്റെ, പാലട പായസത്തിന്റെ, വെന്ത വെളിച്ചെണ്ണയുടെ, തീയലിന്റെ , നെയ്യൊഴിച്ച പരിപ്പ് കൂട്ടാന്റെ, കുറുക്കുകാളന്റെ, വറുത്തെരിശ്ശേരിയുടെ അങ്ങനെ പലതിന്റെയും മണം ചുറ്റും വന്നങ്ങു നിറയും. അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാനും ഡോ . ജേക്കബ് തോമസിനും കുടെയുള്ളവർക്കും കഴിഞ്ഞു .
ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ.ഓർമകളുടെ സുഗന്ധം മനസ്സിലാകെ നിറച്ചുകൊണ്ട് ഈ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും എസ് . എസ് . പ്രകാശ് നന്ദി രേഖപ്പെടുത്തി .