ഹേമന്തരാവിൽ, ചൊരിയും
ദീപ്തമോടെ, ഹിമബിന്ദുവാൽ
ഗാത്രം നനഞ്ഞു കുളിർക്കെ,
ഒരുമാത്ര പുഞ്ചിരി പ്രഹർഷമായെന്നിലും!
ഉടയാത്ത, സ്നേഹവായ്പിൻ
കരലാളനമേൽക്കേ, ഒരു
നവോഢയെപ്പോലെത്തീ
കന്ദളങ്ങളായിരം!
സ്നേഹശീതമേറ്റൊരു,
തളിർവല്ലി ആകയാലും
കടന്നു വന്നൊരാ മണിത്തെന്നൽ
മെല്ലെ ഉമ്മവയ്ക്കെ,
സൗരഭോന്മാദം പൂണ്ട കാമിനിയാകയാലും!
പ്രകൃതിനൽകിയ സൗന്ദര്യ
ത്തുടിപ്പിൻ നിറവോടെ
വിന്യസിക്കവേ, പ്രണയവർണ്ണങ്ങളായ്
വിടരുന്നുമൊട്ടുകളനേകം
രാഗാർദ്രമായ് നിർവൃതിയും!
പൂവണി മധുരം ചൊരിയവേ,
പുഞ്ചിരി തൂകി വിരുന്നെത്തും
വർണ്ണപതംഗവും, മുരളും കരിവരിവണ്ടിൻ നിരയും,
മരന്ദം നിറഞ്ഞു തൂവും
മലർ വനികളും തീർപ്പൂ മനമൊരനുരാഗം!
എന്നും തളിർക്കും പൂവനമായ്
പ്രണയം നിറയും പൂക്കാലമായ്!
🖋️ ബേബിസബിന