ഈ സെപ്റ്റംബർ 5 , അദ്ധ്യാപക ദിനത്തിൽ എന്നെ ഒരു നല്ല മനുഷ്യനാക്കാൻ പരിശ്രമിച്ച എല്ലാ ഗുരുക്കന്മാർക്കും ദക്ഷിണ ആയി ഈ കഥ ഞാൻ സവിനയം സമർപ്പിക്കുന്നു . എന്റെ മഹാഗുരുനാഥ ഏലിയാമ്മ സാറിന്റെ ചിത്രം അയച്ചു തന്ന മകൻ ശ്രീ . ജോർജ് കുര്യൻ ( കുവൈറ്റ് ) നോടും പ്രവാസി ശബ്ദം പത്രാധിപരും എഴുത്തിൽ എന്റെ വഴികാട്ടിയും ഗുരുവും ആയ ശ്രീ എം ജീ രാധാകൃഷ്ണൻ സാറിനോടും ഉള്ള കടപ്പാടും നന്ദിയും ഇവിടെ രേഖപ്പെടുത്തട്ടെ ! ഗുരുനാഥ”ദുർഗുണ പരിഹാര പാഠശാലയോ ?എന്റെ തങ്കമ്മേ എന്തെല്ലാം വിഡ്ഢിത്തങ്ങള്‍ ആണീ പറയുന്നത് , അവനു എത്ര വയസ്സുണ്ട്? , അവനൊരു കുഞ്ഞല്ലേ ? , അവന്‍ നിന്റെ പേഴ്സില്‍ നിന്ന് കാശ് മൊട്ടിച്ചു, കൂടെ പഠിക്കുന്ന പിള്ളാരുടെ പുസ്തകം മോട്ടിച്ചു , അത്രയല്ലേ ചെയ്തുള്ളൂ , നീ അവനു ഏറ്റവും ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ഉണ്ടാക്കി കൊടുക്കുകയോ വല്ലപ്പോഴും അവനു കുറച്ചു പൈസ കൊടുക്കുകയും അവനെ ഇങ്ങനെ പരസ്യമായി വഴക്ക് പറയാതെ ഇരിക്കുകയും ചെയ്തിരുന്നു എങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യുമായിരുന്നോ ? “ ഏലിയാമ്മ സാര്‍ പറയുന്നത് ഒന്നും അമ്മ കേൾക്കാൻ തയ്യാറല്ലായിരുന്നു , അമ്മ ഒറ്റ വാശിയില്‍ നില്ക്കു കയാണ് . പല കുറ്റങ്ങൾക്ക് സ്കൂളില്‍ പിടിക്കപ്പെട്ട ആറാം ക്ലാസുകാരന്‍ മകന് നിർബന്ധിത ടീ സീ നല്കകണം , പട്ടാളക്കാരനായ അവന്റെ അച്ഛനെ ഉടനെ വിളിച്ചു വരുത്തണം , ഈ സ്കൂളിലെ ജോലി രാജി വെക്കണം ,അല്ലെങ്കില്‍ ദൂരെ മറ്റൊരു സ്കൂലിലേക്ക് സ്ഥലം മാറ്റം വേണം , മകനെ നന്നാക്കാന്‍ ദുർഗുണ പരിഹാര പാഠശാലയില്‍ അയക്കണം, അല്ലെങ്കില്‍ അവന്‍ മറ്റു കുട്ടികളെക്കൂടി ചീത്തയാക്കും . അപമാനം കൊണ്ട് അമ്മ ഒരു മാസം അവധിയെടുത്ത് അത് തീർന്നപ്പോൾ സ്കൂളില്‍ വന്നിട്ടും കൂടുതല്‍ നേരവും ടീച്ചേര്സ് റൂമില്‍ മേശയില്‍ മുഖം കമഴ്ത്തി കരയും.അമ്മയുടെ .കൂടെയുള്ള മറ്റു അധ്യാപകരൊക്കെ ആശ്വസിപ്പിക്കാന്‍ വരും . ഏറ്റവും അടുപ്പം ഉള്ള ഏലിയാമ്മ സാറാണ് മിക്കപ്പോഴും അമ്മയെ പുറത്ത് തടവി ഒരു ചേച്ചിയെപ്പോലെ ആശ്വസിപ്പിക്കാന്‍ അടുത്ത് ചെല്ലുന്നത് .“ തങ്കമ്മേ , ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നീ കേള്ക്കു്മോ , കേട്ടെ പറ്റൂ , നിന്നെ എന്റെ ഒരനിയത്തി ആയാ ഞാന്‍ കാണുന്നതു , നിന്റെ കണ്ണീരു കാണാന്‍ എനിക്ക് ഇനി പറ്റുന്നില്ല . നീ അവനെ വെള്ളിയാഴ്ച്ച എന്റെ കൂടെ വീട്ടില്‍ വിടണം . അവന്റെ പ്രായം ഉള്ള ഒരു മകന്‍ എനിക്കും ഉണ്ട് . ഞാന്‍ അവനെ ഉപദേശിച്ചും പ്രാര്ത്ഥി ച്ചും മാനസാന്തരപ്പെടുത്താം. അവൻ ചെയ്തത് ഒക്കെ തെറ്റാണു എന്ന് അവനു മനസ്സിലാകുമ്പോള്‍ നന്നാകും “ഒരുപാട് പറഞ്ഞും ഉപദേശിച്ചും ഒടുവില്‍ ശാസിച്ചും ഒക്കെ ഏലിയാമ്മ സാര്‍ അമ്മയെ സമ്മതിപ്പിച്ചു . വെള്ളിയാഴ്ച്ച അമ്മ തന്നെ ഒരു ഉടുപ്പും നിക്കറും പൊതിഞ്ഞു ഒരു തുണി സഞ്ചിയില്‍ എന്നെ ഏല്പ്പിയച്ചു . ഇറങ്ങാന്‍ നേരത്തും ഞാന്‍ അമ്മയോട് മിണ്ടിയില്ല , അമ്മയും .എനിക്കാണെങ്കില്‍ ഈ ആശയം കൂടുതല്‍ ഇഷ്ടമായി . ഇരുപത്തി നാലു മണിക്കൂറും വീട്ടില്‍ നടക്കുന്ന ഈ വഴക്ക് പറച്ചിലില്‍ നിന്നും താല്ക്കാ ലികമായെങ്കിലും ഒരു മോചനം കിട്ടുമല്ലോ . അല്ലെങ്കില്‍ തന്നെ എന്നെ മാത്രം വഴക്ക് പറയുന്ന അമ്മയെ എനിക്ക് ഒരു പാഠം പഠിപ്പിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ . എത്ര തവണ അഞ്ചോ പത്തോ പൈസക്ക് വേണ്ടി കെഞ്ചി? . അണ്ണന് കൊടുക്കും , കൊച്ചനിയന് കൊടുക്കും , എനിക്ക് മാത്രം തരില്ല , എപ്പോഴും എനിക്ക് മാത്രം വഴക്കും , ഒടുവില്‍ തരം കിട്ടിയപ്പോള്‍ കട്ടെടുത്തു , ഐസ് വാങ്ങി , കണക്കായി പോയി , ഞാന്‍ എത്ര കരഞ്ഞു , ഇനി അമ്മ കുറെ കരയട്ടെ . വലിയ സന്തോഷത്തോടെ ആണ് ഞാന്‍ അന്ന് സ്കൂളില്‍ പോയത് . “ പുസ്തക കള്ളാ …” എന്ന് കൂവി വിളിച്ച കുട്ടികളെ നോക്കി ഒട്ടും കൂസാതെ ഞാന്‍ തല ഉയര്ത്തി നടന്നു . അന്ന് ഉച്ചക്ക് കഴിക്കാന്‍ ചോറ് അല്ല കൊണ്ടുപോയത് , എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഉണ്ണിയപ്പം ആയിരുന്നു , ഏലിയാമ്മ സാര്‍ പ്രത്യേകം പറഞ്ഞു അമ്മയെക്കൊണ്ട് ഉണ്ടാക്കിച്ചതാണ് .. ഇനി അവനു മതി എന്ന് പറയുന്നത് വരെ ഉച്ച ഭക്ഷണം ആയി ഉണ്ണിയപ്പം കൊടുത്തയച്ചാല്‍ മതി . അമ്മക്ക് ഈ ബുദ്ധി നേരത്തെ തോന്നിയിരുന്നു എങ്കില്‍ അമ്മയുടെ ബാഗില്‍ നിന്നും കാശ് കട്ടെടുത്തു ചന്ദ്രന്റെ കടയില്‍ നിന്നും ഉണ്ണിയപ്പം വാങ്ങുമായിരുന്നോ ? .നാലു മണിക്ക് ബെല്‍ അടിച്ചപ്പോള്‍ ഏലിയാമ്മ സാര്‍ എനിക്ക് വേണ്ടി ടീച്ചേര്സ്ി റൂമിന്റെ വരാന്തയില്‍ കാത്തു നിന്നു. സാര്‍ എനിക്ക് ഇഷ്ടപ്പെട്ട സാറാണ് , കൂടാതെ എന്നെ അഞ്ചിലും ഇംഗ്ലീഷ് പഠിപ്പിച്ചതാണ് . എന്നെ എപ്പോഴും തങ്കമ്മയുടെ മകനായി പ്രത്യേക പരിഗണന നല്കിീ ക്ലാസിലും പുറത്തും ഒരുപോലെ സ്നേഹിക്കുന്ന സാര്‍ ആണ് .“ മോനെ , സോമരാജാ , അമ്മയോട് വഴക്ക് ഒന്നും ഉണ്ടാക്കരുത് , എനിക്കും നിന്റെ പ്രായം ഉള്ള ഒരു മോനുണ്ട്‌ , അവനും നിന്നെപ്പോലെ രണ്ടാമനാണ് , മക്കള്‍ തെറ്റ് ചെയ്‌താല്‍ അമ്മമാര്‍ വിഷമിക്കില്ലേ ?”പറയുന്നത് ഒക്കെ ശരിയാണ് എന്ന് തോന്നിയെങ്കിലും അമ്മയുടെ മുഖത്തേക്ക് നോക്കാന്‍ എന്റെ വാശി അനുവദിച്ചില്ല . രണ്ടു ദിവസം ഞാന്‍ മാറി നില്ക്കുകമ്പോള്‍ അമ്മ മര്യാദ പഠിക്കട്ടെ . എന്നെ വേണ്ടാത്ത അമ്മയെ എനിക്കും വേണ്ട . ഏലിയാമ്മ സാറിന്റെ കൈ പിടിച്ചു ടാറിടാത്ത റോഡിലൂടെ നടക്കുമ്പോള്‍ അത് ഒരു പുതിയ ലോകത്തിലേക്ക് ഉള്ള രക്ഷപെടലായി തോന്നി . കോട്ട ദേവീ ക്ഷേത്രം , പ്രഭുരാം മില്ലിന്റെ ദൂര കാഴ്ച്ച , കോട്ട ശ്രീദേവി ടാക്കീസ് , വല്ലന , ഇരുവശത്തും കാണുന്ന പച്ച വിരിച്ച പാടങ്ങള്‍, വെള്ളം കുത്തിയൊഴുകുന്ന തോടുകള്‍ , ഒക്കെ കടന്നു മെഴുവേലിയില്‍ എത്തിയപ്പോള്‍ ഒരു ലോകം കീഴടക്കിയ സന്തോഷം ഉണ്ടായിരുന്നു . എന്തെല്ലാം കാര്യങ്ങള്‍ ആണ് ഈ ഏലിയാമ്മ സാറിനു അറിയാവുന്നത് . എത്ര സ്നേഹവും വാത്സല്യവും ആണ് ഈ സാറിനു എന്നോട്? , എന്തിനാ രണ്ടു ദിവസം ആക്കുന്നത്? . ഇനി എനിക്ക് ഏലിയാമ്മ സാറിന്റെ കൂടെ താമസിച്ചാല്‍ എന്താ കുഴപ്പം? . അമ്മ ആദ്യം എന്നോട് നന്നായി പെരുമാറാന്‍ പഠിക്കട്ടെ . ഞാന്‍ മാത്രം ആണോ ഈ ലോകത്തില്‍ മോശക്കാരന്‍ ? എന്റെ ദേഷ്യവും സങ്കടവും പിന്നെയും തിളച്ചു മറിഞ്ഞുകൊണ്ടേയിരുന്നു. മെഴുവേലി സാറിന്റെ വീട്ടില്‍ എത്താന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ നടന്നു കാണും , എങ്കിലും അതൊരു സുഖമുള്ള നടപ്പ് തന്നെയായിരുന്നു . കാറ്റും നോക്കെത്താത്ത പച്ച നിറഞ്ഞ ഗ്രാമങ്ങളും ഏലിയാമ്മ സാറിന്റെ സ്നേഹം നിറഞ്ഞ വാക്കുകളും എല്ലാം കൂടി എനിക്ക് ആശ്വാസം തരുന്ന ഒരു അനുഭവം ആയിരുന്നു . പലതരം ചെടികളും പൂക്കളും നിറഞ്ഞ ഒരു ചെറിയ ഇടവഴി കടന്നു പകുതി ഓടും പകുതി കോണ്ക്രീറ്റും ചേര്ത്ത് നിര്മി ച്ച ആ കൊച്ചു വീട് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു . “ ജോജി മോനെ …” എന്ന നീട്ടിവിളി കഴിഞ്ഞപ്പോള്‍ ഓടിവന്ന നിക്കർകാരൻ എന്റെ സമപ്രായക്കാരന്‍ ജോർജ്ജു കുര്യന്‍ എന്ന രണ്ടാമത്തെ മകന്‍ ആണെന്ന് എനിക്ക് മനസ്സിലായി . ഓടി വന്നതും എന്റെ കൈ പിടിച്ചു കളിയ്ക്കാൻ കൊണ്ടുപോകാന്‍ തുടങ്ങിയ ജോജിയോട് ഏലിയാമ്മ സാര്‍ തന്നെ വിലക്കി .“ജോജി മോനെ , അവന്‍ നടന്നു ക്ഷീണിച്ചു കാണും , അവന്‍ ഞാന്‍ എന്തെങ്കിലും ഒന്ന് ഉണ്ടാക്കി കൊടുക്കട്ടെ . നീയും വാ, ഇവനാണ് തങ്കമ്മ ടീച്ചറുടെ മകന്‍ , സോമരാജന്‍ . അവനും ആറാം ക്ലാസ്സില്‍” . മുറുക്കും ഉപ്പേരിയും കട്ടന്‍ കാപ്പിയും എല്ലാം അടങ്ങിയ ആ ലഘു ഭക്ഷണം കഴിക്കുന്നതിനു മുന്പ്ക എനിക്ക് കുളിക്കാന്‍ ഏലിയാമ്മ സാര്‍ തന്നെ കിണറ്റുകരയില്‍ കൊണ്ട് നിർത്തി തോർത്ത് ഉടുപ്പിച്ചു കുളിപ്പിച്ച് കൊണ്ടുവന്ന നിക്കറും ഉടുപ്പും ഇടാന്‍ പറഞ്ഞു അടുക്കളയിലേക്കു തിരിച്ചു പോയി . ഏലിയാമ്മ സാറിന്റെ മൂത്ത മകന്‍ അന്ന് എഞ്ചിനീയറിംഗ് കോളേജില്‍ ആയിക്കഴിഞ്ഞു . ജോജി ആണ് രണ്ടാമന്‍ . സന്ധ്യ ആയപ്പോള്‍ എന്നെയും ജോജിയെയും ഒരു പുല്പ്പാ്യയില്‍ ഒരുത്തി യേശുക്രിസ്തുവിന്റെ വലിയ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു ഉറക്കെ ബൈബിള്‍ വായിക്കാന്‍ തുടങ്ങി . മുട്ടുകാലിൽ നിന്ന് ജോജി ആ പ്രാര്ത്ഥ ന ഏറ്റു പറഞ്ഞപ്പോള്‍ ഞാനും ഏറ്റു ചൊല്ലി . അതുവരെ “ രാമ രാമ പാഹിമാം …” ചൊല്ലി ശീലിച്ച എനിക്ക് “ ദയാപരനായ കര്ത്താ വേ … “ എന്ന ആ പ്രാര്ത്ഥന നന്നേ പുതുമ തോന്നി . പ്രാര്ത്ഥന കഴിഞ്ഞു ഏലിയാമ്മ സാര്‍ എന്നെ അവിടെ തന്നെ ഇരുത്തി തെറ്റ് ചെയ്യുന്ന കുട്ടികളെ കർത്താവ് ഒരിക്കലും ശിക്ഷിക്കുകയില്ലെന്നും നമ്മുടെ തെറ്റുകള്‍ ഏറ്റെടുത്തു ക്ഷമിക്കുകയാണ് എന്നും സ്നേഹത്തോടെ പറഞ്ഞു . “ മോന്‍ സോമരാജന്‍ കണ്ടിട്ടുണ്ടോ , ഞങ്ങളുടെ പള്ളിയില്‍ രണ്ടു കൈയും നീട്ടി നില്ക്കുന്ന യേശു ദേവന്റെ ആ നിൽപ്പ് ? , അത് തെറ്റ് ചെയ്ത ആളുകളെ തന്റെെ അടുത്തേക്ക് വരാന്‍ പറയുകയാണ് , ആരും ക്ഷമിച്ചില്ല എങ്കിലും കര്ത്താവ് ക്ഷമിക്കും എന്ന് പറഞ്ഞാണ് ആ നില്പ്പ് ! “ ഇന്ന് കൌണ്സിലിംഗ് എന്നൊക്കെ പറയുന്ന ആ വിദ്യ ആണ് ഏലിയാമ്മ സാര്‍ പ്രയോഗിക്കുന്നത് എന്ന് എനിക്ക് അന്ന് ഒരു പിടിയും ഇല്ലായിരുന്നു . “ ഞാന്‍ എന്റെ അമ്മയെ ഒരു പാഠം പഠിപ്പിക്കും , ഇനിയും വഴക്ക് പറഞ്ഞാല്‍ വല്ല കിണറ്റിലോ തോട്ടിലോ ചാടി ചാകും , പിന്നെ ആരെയാ വഴക്ക് പറയുന്നത് എന്ന് എനിക്കൊന്നു കാണണം .. ആഹാ !”മൂക്കത്ത് വിരല്‍ വെച്ച് ഏലിയാമ്മ സാര്‍ എന്നെ നോക്കിയിരുന്നു . “ അമ്പടാ മിടുക്കാ .. അപ്പോള്‍ അതാണ്‌ നിന്റെര മനസ്സിലിരുപ്പു ? അമ്മ നിന്നെ വഴക്ക് പറയുന്നത് നിർത്തിക്കണം , അത് ഞാനേറ്റു നമുക്ക് നാളെ എല്ലാരുമായി ഇവിടുത്തെ പള്ളിയില്‍ പോകുന്നു . അവിടെ ഒരു അച്ചന്‍ ഉണ്ട് ., അദ്ദേഹത്തിന് കുസൃതികളെയും വിക്രുതികളെയും ആണ് ഏറ്റവും ഇഷ്ടം , അവരെ ഒക്കെ മിടുമിടുക്കരാക്കി എടുക്കല്‍ ആണ് അച്ചനു ജോലി . ഞാന്‍ നിന്റെ് കാര്യം പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞത് എന്താണ് എന്നറിയാമോ ? അങ്ങിനെയുള്ള വികൃതി കുട്ടികളെ ആണ് നമ്മുടെ നാടിനു വേണ്ടത് , അവര്‍ ആണ് കർത്താവിനു ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് … നീയും അതുപോലെ മിടുമിടുക്കന്‍ ആവും , ആയെ പറ്റൂ ,“ഈ അച്ചന്റെ അവകാശ വാദം ഒന്നും എനിക്ക് തലയില്‍ കയറിയില്ല എങ്കിലും ഒരു പള്ളിയില്‍ കയറാനും അവിടെ എങ്ങിനെയാണ് പ്രാര്ത്ഥ്ന നടക്കുന്നത് എന്നും ഒന്ന് അറിയാമല്ലോ . രാത്രിയില്‍ ഏലിയാമ്മ സാര്‍ ചോറ് വിളമ്പി തരുന്നത് വരെ കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ അവരുടെ അമ്മമാര്‍ കരയുന്നത് എന്തിനാണ് എന്നും എല്ലാ കുട്ടികളും അമ്മക്ക് ഒരുപോലെയാണെന്നും കൂടുതല്‍ നന്നാവാന്‍ വേണ്ടിയാണ് ചില മക്കളെ കൂടുതല്‍ വഴക്ക് പറയുന്നത് എന്നും ഒക്കെ കഥകള്‍ പറഞ്ഞു പഠിപ്പിച്ചു . “ മോനെ , സോമരാജ , ഞാന്‍ തങ്കമ്മക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് , ഒരിക്കല്‍ നിന്നെ വളർത്തിയത് ഏതു അമ്മയാണ് എന്ന് മറ്റൊരമ്മ നിന്നെ അവരോടു ചേര്ത്ത് നിർത്തി ചോദിപ്പിക്കും, നീ വലിയ പഠിത്തക്കാരനോ പണക്കാരനോ ഒന്നും ആവണമെന്ന് തങ്കമ്മക്കോ എനിക്കോ വലിയ ആഗ്രഹമില്ല , പക്ഷെ മറ്റുള്ളവരെ കൊണ്ട് എന്റെ മോന്‍ നല്ലവനാണ് എന്ന് പറയിച്ചാല്‍ മാത്രം മതി , അത്രയ്ക്ക് ഒരു പാവമാണ് നിന്റെയീ അമ്മ . “ മനസില്ലാമനസ്സോടെ ഞാന്‍ അമ്മയുടെ വഴക്കും കണ്ണുനീരും ന്യായീകരിക്കാന്‍ ശ്രമിച്ചു . വികൃതികളായ കുട്ടികളെ നോക്കി കൈയും നീട്ടി നില്ക്കു ന്ന കർത്താവിനെ മനസ്സില്‍ സങ്കല്പ്പി ച്ചു.രാത്രി സമാധാനത്തോടെ ഉറങ്ങി ഞായറാഴ്ച രാവിലെ ഏലിയാമ്മ സാര്‍ കഥകള്‍ പറഞ്ഞു എനിക്ക് സ്നേഹത്തോടെ പാലപ്പവും ഇറച്ചിയും വിളമ്പി തന്നു . എല്ലാവരുടെയും കൂടെ അന്ന് പള്ളിയില്‍ പോകാന്‍ എനിക്ക് വലിയ ഉത്സാഹം തോന്നി . വേദപുസ്തകവും വെളുത്ത സാരിയും ഒക്കെ ഉടുത്തു ഏലിയാമ്മ സാറിന്റെ കൈ പിടിച്ചു ജോജിയുടെ കൂടെ റബ്ബര്‍ തോട്ടത്തിലൂടെ നടന്നു കുന്നിന്‍ മുകളില്‍ ഉള്ള പള്ളിയില്‍ എത്തിയപ്പോഴേക്കും ഉള്ളില്‍ എല്ലാവരും ചേർന്ന് പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞിരുന്നു . അന്ന് വരെ ഒരു പള്ളിയുടെ അകം ഞാന്‍ കണ്ടിരുന്നില്ല . മനോഹരമായ ആ വലിയ പ്രതിമകള്‍ ഞാന്‍ നോക്കി നിന്നു. കുത്തിരിക്കത്തിന്റെയും മെഴുകുതിരിയുടെയും ഹൃദ്യമായ മണം. അന്ന് വരെ കണ്ടിട്ടില്ലാത്ത ആചാരങ്ങള്‍ . ഏലിയാമ്മ സാര്‍ മുട്ടുകുത്തി നിന്നു പ്രാർഥി ക്കുന്നത് കണ്ടു ഞാനും ജോജിയും മുട്ട് കുത്തി നിന്നു. അച്ചന്‍ എന്തെക്കൊയെ പറഞ്ഞു പനിനീര്‍ തളിക്കുന്നു . ഒന്നും മനസിലായില്ല എങ്കിലും ഏലിയാമ്മ സാര്‍ എത്ര സശ്രദ്ധം ആണ് അതൊക്കെ ചെയ്യുന്നത് എന്ന് മാത്രം മനസിലാക്കി. “ അച്ചാ , ഇതാ ഞാന്‍ പറഞ്ഞ പയ്യന്‍ , എന്റെ കൂടെയുള്ള തങ്കമ്മ ടീച്ചറുടെ മകന്‍ ““ എന്താ മോനെ പേര് ““ സോമരാജന്‍ “അച്ചന്‍ വേദപുസ്തകം എടുത്തു ഏതോ പേജു മറിച്ചു ഉറക്കെ വായിക്കാന്‍ തുടങ്ങി . ഇടയ്ക്കിടെ പനിനീര്‍ തളിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു . “നേർവഴിക്ക് നയിക്കണേ” എന്ന് പറഞ്ഞത് മാത്രം മനസ്സിലായി . “ ഈ മോനാണോ വലിയ കുസൃതിയും വികൃതിയും , അവരെയല്ലേ കര്ത്താചവിനു കൂടുതല്‍ ഇഷ്ടം , എല്ലാം നന്നായി വരും , ഈ മോന്‍ മിടുമിടുക്കനായി വരും “ ഞായറാഴ്ച മുഴുവന്‍ ജോജിയുമായി കളിച്ചും റബ്ബര്‍ കായ് നിലത്തു ഉരച്ചു ദേഹത്ത് വെച്ച് പൊള്ളിച്ചു കളിച്ചും ഇടയ്ക്കിടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചും ചിലവഴിച്ചു .പിറ്റേ ദിവസം സ്കൂളില്‍ എത്തിയപ്പോള്‍ വലിയ ആശ്വാസവും അതേസമയം രണ്ടു ദിവസം പെട്ടന്നു കഴിഞ്ഞു പോയല്ലോ എന്നോര്ത്ത് സങ്കടവും തോന്നി .ബുദ്ധിമതി ആയ ഏലിയാമ്മ സാര്‍ അമ്മയോട് മേലില്‍ വഴക്കുകള്‍ കുറയ്ക്കാനും എന്റെ ഇഷ്ടഭക്ഷണം അടങ്ങുന്ന മെനു ആക്കി എന്റെട ചോറ്റുപാത്രം പരിഷ്കരിക്കാനും മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് എന്നെ വഴക്ക് പറയുന്നത് നിർത്താനും ഒക്കെ ചില കർശന നിർദ്ദേശങ്ങളും നല്കിി .കാലചക്രം പിന്നെയും തിരിഞ്ഞു , ജോജി ഡിഗ്രി ക്ലാസില്‍ എന്റെ ഒപ്പം ചെങ്ങന്നൂര്‍ കോളേജില്‍ എത്തി . ഏലിയാമ്മ സര്‍ റിട്ടയര്‍ ചെയ്തു . ഡിഗ്രി കഴിഞ്ഞ ഉടന്‍ തന്നെ ജോജി കുവൈറ്റ്‌ ഇല്‍ ജോലി തേടിപ്പോയി . ഞാന്‍ പിന്നീട് മുംബയ്‌ക്കും അവിടെ നിന്ന് ഗള്‍ഫ്‌ ലും പോയി . ഏഴു കൊല്ലങ്ങൾക്ക് മുൻപ് ഞങ്ങളുടെ ക്ലാസ്സ്മേറ്റ്സ് ജൂബിലി ആഘോഷിച്ചപ്പോള്‍ ജോജിയെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടു . ഏലിയാമ്മ സാറിന്റെ ആരോഗ്യവിവരങ്ങള്‍ തിരക്കി . അത്ര നല്ല സുഖം ഇല്ലെന്നും പ്രമേഹവും മറ്റും ശല്യപ്പെടുത്തുന്നു എന്നും അറിയാന്‍ കഴിഞ്ഞു . അഞ്ചു കൊല്ലം മുൻപ് , ഞങ്ങള്‍ പാലാരിവട്ടത്ത് താമസിക്കുന്ന സമയം , ഒരിക്കല്‍ ജോജിയുടെ ഫോണ്‍ വന്നു “ എടൊ അമ്മയുടെ സ്ഥിതി അത്ര നല്ലതല്ല , ഇപ്പോള്‍ തൻറെ വീടിന്റെ വളരെ അടുത്തുണ്ട് , ചേട്ടന്റെ കൂടെ , ശരീരം തളർന്നു , സംസാരം ഒട്ടും ഇല്ല , എന്തെങ്കിലും ചോദിച്ചാല്‍ കണ്ണടച്ചു കാണിക്കും , അത് യെസ് ആണോ നോ ആണോ എന്ന് അത് വെച്ച് മനസ്സിലാക്കാം “ ഒരു നടുക്കം പോലെ ആണ് ആ ഫോണ്‍ കേട്ടുകൊണ്ടിരുന്നത്‌ , ഈശ്വരാ , ഇത്രയടുത്ത് ഏലിയാമ്മ സാര്‍ ഉണ്ടായിട്ടും ഞാൻ ഒന്ന് അറിയാന്‍ ശ്രമിച്ചല്ലല്ലോ . അന്ന് തന്നെ വീട് കണ്ടുപിടിച്ചു , ജോജിയുടെ ചേട്ടനും ഭാര്യയും സ്വീകരിച്ചു വീടിന്റെ മുകളിലെ നിലയിലെ ചെറിയ മുറിയിലേക്ക് കൊണ്ടുപോയി . നല്ല വണ്ണം ഉണ്ടായിരുന്ന ഏലിയാമ്മ സര്‍ വല്ലാതെ മെലിഞ്ഞു പ്രായം കൊണ്ട് ജരാനരകള്‍ ബാധിച്ച ഒരു മെലിഞ്ഞ രൂപമായി മാറി എന്ന യാഥാര്ത്ഥ്യം എനിക്ക് ഒട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല . ജോജിയുടെ ചേട്ടത്തിയമ്മ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു “ അമ്മമ്മ അറിയുമോ ,സോമരാജന്‍ , അമ്മമ്മയുടെ മുളക്കുഴ സ്കൂളിലെ സ്ടുടെന്റ്റ്‌ ആണ് , ജോജിയുടെ ക്ലാസ്സ്മേറ്റ് ഉം” അല്പ്പം കഴിഞ്ഞു ആ മെലിഞ്ഞ സ്ത്രീ രൂപം കണ്ണുകള്‍ ഇറുക്കി അടച്ചു കാണിച്ചു .“ എസ് ….. ഷീ ഗോട്ട് യൂ ….. ഹൌ ലക്കി യൂ ആര്‍ “ അത് കേള്ക്കാന്‍ നില്ക്കാ തെ ആ മെലിഞ്ഞ പാദങ്ങള്‍ കൂട്ടിപ്പിടിച്ചു ഞാന്‍ പൊട്ടിക്കരഞ്ഞു . “ ഏലിയാമ്മ സാര്‍ , സാര്‍ പറഞ്ഞു പഠിപ്പിച്ചത് എല്ലാം ഞാന്‍ അക്ഷരംപ്രതി അനുസരിച്ചു, സാര്‍ എന്റെ അമ്മക്ക് കൊടുത്ത ആ വാക്ക് എത്രയോ കാലം മുൻപ് തന്നെ പാലിക്കപ്പെട്ടിരിക്കുന്നു. എന്നെ ഇങ്ങനെ ആക്കിയെടുത്ത ആ അമ്മയെ ഒന്ന് കാണണം എന്ന് എത്രയോ പേര്‍ എന്നോട് പറഞ്ഞിരിക്കുന്നു . സാര്‍ പറഞ്ഞതും എന്റെ അമ്മ ആഗ്രഹിച്ചതും പോലെ ഞാന്‍ ഒരു പണക്കാരന്‍ ഒന്നും ആയില്ല , പക്ഷെ ഒരു നല്ല മനുഷ്യന്‍ ആയി അഭിമാനത്തോടെ ദാ സാറിന്റെ മുന്നില്‍ നില്ക്കു ന്നു “ അഞ്ചു ദിവസം കഴിഞ്ഞു ഏലിയാമ്മ സാര്‍ എന്നെപ്പോലെ വികൃതികളായ കുട്ടികളെ ഒരുപാടു ഇഷ്ടപ്പെടുന്ന കര്ത്താവിന്റെ സവിധത്തില്‍ എത്തി . ഞാന്‍ അത് കേട്ട് കുരിശു വരച്ചു പ്രാര്ഥിിച്ചു . ആമേൻ !

By ivayana