അക്ഷരമെന്നാലറിവാണ്
അക്ഷയമാമൊരു നിധിയാണ്
അച്ചെറുവിദ്യ പക൪ന്നുതരുന്നോ-
രത്ഭുതഖനിയീ ഗുരുനാഥൻ.
തെറ്റരുതെന്നനുശാസിക്കും
തെറ്റിപ്പോയാൽ ശിക്ഷിക്കും
ഏറ്റുപറഞ്ഞാൽ രക്ഷിക്കും
മാറോടണച്ചുപദേശിയ്ക്കും
ജീവിതപാതയിലെന്നെന്നു൦
ഒാർമകളിലവരുണ്ടാകും
സ്നേഹസ്വരമായവതരിക്കും
സ്നേഹരൂപമായ് മുന്നിലെത്തും
ആർദ്രമാനസരായ് കേട്ടിരിക്കും
സങ്കടമൊക്കെ പറപറക്കും
സുന്ദരമാമീ സുദിനത്തിൽ
ഗുരുശ്രേഷ്ഠർക്കായർപ്പിക്കും
സ്നേഹാഞ്ജലി സ്വീകരിക്കൂ
ആശിർവ്വദിച്ചനുഗ്രഹിയ്ക്കൂ.
എല്ലാവർക്കും ഹൃദയം നിറഞ്ഞ
അദ്ധ്യാപകദിനാശംസകൾ.

By ivayana