ചാരേചിരിച്ചാർത്തുകഴിഞ്ഞൊരീ
ജന്മത്തിൽവന്നുനിന്നൂചൊല്ലിയെൻ
കാമിനിയായ് വരുമോനീ..
കലംകാത്തുവച്ചൊരാമൗനത്തിൻ മന്ത്രത്തിൽ
അവനെൻപ്രിയനായ്ക്കനവിലും
ചര്യയിലുംവന്നൂ…
പ്രകൃതിതൻവിരചിതമാം
കാലയവനികയിൽ,
തനിക്കുവിധിച്ചതാം
വിധിവൈപരീത്യങ്ങളിൽ,
ഒളിഞ്ഞുനോക്കിയസദസ്യരാ –
മൽപ്പനീചത്വങ്ങളിൽ,
മാറ്റിമറിച്ചതാമെൻജീവിതചര്യകൾ…
ഒരുനിമിഷമാത്രയിൽകാലവും
പ്രകൃതിയുംഞാനും
ദുരന്തദുഃഖങ്ങളുടെമറയെടുത്തിടുന്നൂ,
അകാലങ്ങളിലതിർത്തിയിൽ
പെട്ടുഴലുന്നതാം മരണമുഖങ്ങളി –
ലൽപനൈവേദ്യമായെൻപ്രിയൻജീവനും…
മാറുന്നൂയെൻജീവിതചര്യകളെല്ലാം
വൈധവ്യത്തിൻമാറ്റൊലികളിൽ,
വീണെറിയപ്പെടുന്നൂനിമിഷങ്ങളിൽ,
മാറ്റിനിർത്തപ്പെടുന്നൂജന്മശിഷ്ടങ്ങളിൽ, നൽവസന്തങ്ങളിൽ,
മാറ്റങ്ങളെല്ലാംവന്നൂവെങ്കിലും
പെണ്ണിൻമനസ്സുമാത്രം
മാറിയിട്ടില്ലിതുവരെസാമൂഹ്യ
ജീവിതചിത്രങ്ങളിൽ…
കാലമെല്ലാമാറേണംഇനിയെന്കിലും
കാലത്തിൻ മാനുഷികമാം ചാട്ടുളികൾക്കിടയിൽ,
കാര്യങ്ങൾമനസ്സിലാക്കീടെണം
മാനവജാലങ്ങൾ,
കാര്യങ്ങളെല്ലാംകരുതീടണം
ജന്മമന്ത്രങ്ങളിൽ…

          ബിനു. ആർ.

By ivayana