മാധവമാസത്തിൻ പാതിരാവിലീ
പാതിമയങ്ങുന്ന വേളയിൽ
അന്തരാത്മാവെന്റെ തേനറകളിൽ
ആരോ ശരമുതിർത്തീടുന്നൂ
ആയതിലൂടെയൊലിച്ചിറങ്ങുന്നു
മദകരമെൻ മനോദ്രവം
ആ മനപുഷ്പശരാവലിയേതോ
മദകര ,കന്യേടെയാവാം
തേനറയൊന്നങ്ങുലയുന്ന നേരം
മക്ഷികപാറുന്നു ചുറ്റിനും
മധുമക്ഷികേനിൻ ഗാനാവലിയിൽ
ഭീതിഭൂതിയോ, വിഭൂതിയോ?
ആയതിന്നാനന്ദ ലോകത്തിലൂടെ
തേനുനുണയും നാവുതേടേ
തേനഴിമുഖവും സാഗരഗാനോം
ഉണ്ടതാ കേൾക്കുന്നു ദൂരെയായ്
എന്നോടുകൂടുവാൻ,കൂട്ടൊന്നുകൂടുവാൻ
കൂട്ടുപിടിച്ചൊരാ,തയ്യലാൾ
എൻ കവനങ്ങളുറക്കെ,മീളുന്നൂ
നാദശര ശരപഞ്ജരം !!
കലാകൃഷ്ണൻഉഴമലയ്ക്കൽ