മരിച്ചാലും മറക്കാത്ത ഒരു പ്രതിഷ്ഠയെ ഞാനെൻ മനസ്സിൽ കുടിയിരുത്തിയിട്ടുണ്ട്,അത് പ്രണയത്തിന്റെ പ്രതിഷ്ഠയല്ല,അതെന്റെ അമ്മയുടേതാണ് എന്റെ ഗുരുനാഥ, എന്റെ ആദ്യ ഗുരു,എന്റെ അമ്മ (രാധമ്മസാർ). താരകകൂട്ടങ്ങൾക്കിടയിലിരുന്ന് അമ്മ എല്ലാം ശ്രവിക്കുന്നുണ്ടാവും ….
കനിവിന്‍റെ കനിയല്ലോയമ്മ
അറിവിന്‍റെ നിറവല്ലോയമ്മ
സ്നേഹവാൽസല്യമെന്നമ്മ
ശ്രീകോവിലാണെന്‍റെയമ്മ
അണയാ വിളക്കന്‍റെയമ്മ
സായൂജ്യ സാന്ദ്രമെന്നമ്മ
തെളിനീരു പോലെന്‍റെയമ്മ
പനിനീർ പരിമളമമ്മ
ഗംഗയ്ക്കു തുല്യമെന്നമ്മ
അമൃതം ചൊരിയുന്നൊരമ്മ
മണിമുത്തമാണെന്‍റെയമ്മ
സ്നേഹപ്പൊരുളായൊരമ്മ
ഓംകാരമാണെന്‍റെയമ്മ
ലൗകിക തൊട്ടിലാണമ്മ
കുടികൊണ്ട ദേവിയെന്നമ്മ
പാരിന്‍റെ വാരിധിയമ്മ
പൂർണ്ണേന്ദു മുഖിയെന്‍റെയമ്മ
വാർത്തിങ്കളാമെന്‍റെയമ്മ
താങ്ങായ് പിറന്നവളമ്മ
തണലേകി നിന്നൊരെന്നമ്മ
പൂവുപോൽ പരിശുദ്ധമമ്മ
പാരിന്‍റെ ഭാഗ്യമെന്നമ്മ
താരകച്ചേലുള്ളയമ്മ
പുണ്യപ്രദായിനിയമ്മ
തത്വത്തിനാധാരമമ്മ
കർമ്മിണിയാണെന്‍റെയമ്മ
അക്ഷരത്തേരു തെളിച്ച
സാരഥിയാണെന്റെ അമ്മ
കണ്‍കണ്ട ദൈവമെന്നമ്മ
കാദംബരിയെന്‍റെയമ്മ…
.
പിരപ്പൻകോടൻ