ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്.കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ വിശ്രമത്തിൽ കഴിയവേ നില വഷളായതിനെതുടർന്ന് കഴിഞ്ഞയാഴ്ച ജിസാനിലെ മുഹമ്മദ് ബിൻ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു മൃതദേഹം ജിസാനിൽ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

By ivayana