ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള തിരക്കിലാണോ? നവംബർ 31ന് മുമ്പാണ് 2019-20 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. ഒരു വ്യക്തിയുടെ വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ആകെ വരുമാനം സര്‍ക്കാറിനെ അറിയിക്കുന്ന രേഖയാണ് ഇന്‍കം ടാക്‌സ് റിട്ടേൺ. നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യാനുള്ള തീയതി അടുക്കുന്നതിന് മുമ്പ് തന്നെ അതിന് ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് നോക്കാം.

ഫോം 16എല്ലാ ശമ്പളക്കാരായ വ്യക്തികൾക്കും ഐടിആർ ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. ഇത് തൊഴിലുടമയാണ് അവരുടെ ജീവനക്കാർക്ക് നൽകുന്നത്. 1961ലെ ഇന്‍കം ടാക്‌സ് നിയമത്തിന്റെ 203ാം വകുപ്പ് പ്രകാരം, തൊഴിലുടമ ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ കുറയ്ക്കുന്ന തുകയുടെ കണക്ക് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. ജീവനക്കാരന്റെ ആകെ ശമ്പളം, വിവിധ കുറയ്ക്കലുകള്‍ക്ക് ശേഷം ജീവനക്കാരൻ കൈയ്യില്‍ വാങ്ങുന്ന ശമ്പളം, ആദായ നികുതി ഇളവുകള്‍ക്കായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍, നികുതി ബാധ്യത, തൊഴിലുടമ നികുതി ഇനത്തില്‍ പിടിച്ച തുക എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.ഇതിൽ ജീവനക്കാരന്റെ പാൻ നമ്പർ വിശദാംശങ്ങളും തൊഴിലുടമയുടെ ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പറും (TAN) ഉണ്ടാവും.

ഫോം 26എഎസ്നികുതിദായകന്റെ പാൻ കാർഡ് നമ്പറിലെ വിവരങ്ങളനുസരിച്ച് നൽകിയിട്ടുള്ള എല്ലാ നികുതികളുടേയും ഏകീകൃതമായ നികുതി പ്രസ്താവനയാണ് ഫോ 26എഎസ്. അതായത് നിങ്ങളുടെ നിങ്ങളുടെ ടാക്സ് ക്രെഡിറ്റ് സ്റ്റേറ്റ്മെന്റ്. ആദായ നികുതി വകുപ്പിന് ലഭിക്കുന്ന എല്ലാ നികുതികളും ഇതിൽ രേഖപ്പെടുത്തിയിരിക്കും. അതായത് നിങ്ങളുടെ തൊഴിലുടമ വഴി നൽകിയ നികുതി. ബാങ്കുകൾ വഴി നൽകിയ നികുതി, അഡ്വാൻസ് ടാക്സ്, സെൽഫ് അസസ്മെന്റ് ടാക്സ്, മറ്റ് സ്ഥാപനങ്ങൾ വഴി നൽകിയ നികുതികൾ തുടങ്ങിയവ.

ആദായനികുതി കിഴിവ് ലഭിക്കുന്നതിന് സഹായിക്കുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നൽകേണ്ടതാണ്. അതായത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആദായനികുതി നിയമത്തിലെ 80സി, 80സിസിസി 80സിസിഡി(1) എന്നീ വകുപ്പുകൾ പ്രകാരം നിങ്ങൾ നടത്തിയിട്ടുള്ള നികുതി ലാഭിക്കൽ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകൾ.ലൈഫ് ഇൻഷുറൻസ് (എൽഐസി) പ്രീമിയം അടച്ച രസീത്, മെഡിക്കൽ ഇൻഷുറൻസ് രസീത്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) പാസ്‌ബുക്ക്, 5 വർഷത്തെ നികുതി ലാഭിക്കൽ എഫ്‌ഡി രസീതുകൾ, മ്യൂച്വൽ ഫണ്ട് നിക്ഷേപം (ഇഎൽഎസ്എസ്), ഭവനവായ്പ തിരിച്ചടവ് സർട്ടിഫിക്കറ്റ് / പ്രസ്താവന, സംഭാവന നൽകിയ രസീത്, ട്യൂഷൻ ഫീസ് അടച്ച രസീത് മുതലായവ ആദായനികുതി ഇളവുകൾ ലഭിക്കാൻ ഉപയോഗിക്കാം.

By ivayana