നീല മേഘമേ കണ്ടുവോ നീ
ജീവന്റെ ജീവനാം പ്രിയതമനെ……..
എത്ര നാളായ് ഞാൻ കാത്തുനിൽപ്പു
വറ്റിവരണ്ട ഈ മരുഭൂമിയിൽ
പുഴ താണ്ടി മല താണ്ടി വന്നിടാം ഞാൻ
എൻ പ്രിയനെ ഒരു നോക്ക് കാണുവാനായ്
കാർമുകിലെ കണ്ടുവോ നീ
കാണാതെ പോയൊരെൻ
പ്രിയതമനെ……..
കൂട്ടിലടച്ചിട്ടോ?
എൻ പ്രിയനേ……..
ആരുമേ കാണാതെ
പോയ് മറഞ്ഞോ?
താമര പൊയ്കയിൽ നീന്തിടുന്ന അരയന്നത്തെ
കണ്ടു നോക്കി നിന്നോ?
നീല മലകളിൽ പാറിനടക്കുന്ന
മയിലിനെ കണ്ടവൻ
നോക്കി നിന്നോ?
കുളിർകാറ്റ് മൂളുന്ന മർമ്മരത്തിൽ
മുളം കാട്ടിൽ പോയവൻ
പാത്തുനിന്നോ?
എങ്ങുപോയ് എങ്ങുപോയ്
എൻ കൂട്ടുകാരൻ?
ഞാനീ മരുഭൂവിൽ
ഏകയായ് പ്രിയന്റെ
വരവിനായി കാത്തിരിക്കും ..

By ivayana