കേരം നിറഞ്ഞൊരു നാടേ‐ നിന്നെ
കേരളമെന്നാരു ചൊല്ലി
മാമലയാളമെൻ നാടേ-നിന്നെ
ഓർക്കുമ്പോൾ ലജ്ജതോന്നുന്നു.
ജാതി,മതങ്ങൾ തിരഞ്ഞും-ചേരി-
പോരിന്നശാന്തി വിതച്ചും..
ശാന്തിതേടി പറന്നെത്തും-പ്രാവിൻ
നെഞ്ചകം കീറിമുറിച്ചും..
‘ദേവചൈതന്യം’ വിളങ്ങും-മുഗ്ദ
ദേവാലയങ്ങൾ തകർത്തും..
ആമയമാക്കി നിൻ ചിത്തം-ക്ഷുദ്ര
ശക്തികൾ ചെയ്യുന്നു നൃത്തം.
സംസ്കാര സമ്പന്നയാണോ-നിന്റെ
സംസ്കാരം മണ്ണടിഞ്ഞില്ലേ…
സാക്ഷരമാകുവാൻ വെമ്പും-നീയി-
ന്നെങ്ങിനെ സാക്ഷരമാകാൻ.
സാക്ഷരമാകുകയില്ല-നീയി-
ന്നൂഷരഭൂമിയാണല്ലോ.
പൊട്ടിപ്പിളരുന്ന നിന്നെ-കണ്ട്
പൊട്ടിക്കരഞ്ഞു ഞാനോർക്കും…
കേരളമെന്നത് നാടോ-വിവേ-
കാനന്ദൻ ചൊല്ലിയ നേരോ.??

(മണികണ്ഠൻ)

By ivayana