താരിളം താമര തേൻകണമേ .
താരാട്ടിനീണമായ് നീയുറങ്ങൂ ….
തണുവാർന്ന പട്ടുടയാട ചുറ്റി
താരകത്തേരിലണഞ്ഞു രാത്രി …
നറുതിരി വെട്ടമായ് പൂന്തിങ്കളും
താരാഗണങ്ങളും കൂട്ടിനെത്തി
തങ്കത്തളികയിൽ മാമുണ്ട് നീ
താമര ച്ചോലയിൽ നീരാടിയും
തുമ്പികൾ തുന്നിയോരാടകളും
തളകളും അരമണി കിങ്ങിണിയും
കണ്ണേറ് തട്ടാതിരുന്നീടുവാൻ
തരിമഷി കൊണ്ടൊരു പൊട്ടുതൊട്ടു
തഴുകണം മിഴികളെ കനവുകളാൽ
താരാട്ട് പാട്ടുകൾ പാടിടാം ഞാൻ
പുലർവേള കണി കണ്ടുണർന്നീടുവാൻ
പൊൻതാരമേ കണ്ണുചിമ്മിടൂനീ
രാരീരം രാരീരം രാരി രാരോ ,,,,,,,
രാരിരം രാരിരം രാരി
രാരോ,,,,
കത്രീനവിജിമോൾ 🌷