വൈറസിനെ ചെറുക്കുന്ന പെയിന്റ് , ബുദ്ധി ശക്തി പെട്ടന്നു കൂട്ടുന്ന എനെർജി ഡ്രിങ്ക് , പല്ലിനെ ഒരു കേടും വരുത്താതെ സൂക്ഷിക്കുന്ന ടൂത്ത് പേസ്റ്റ് ഒക്കെ ദീർഘകാലം ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച ആ ” എവിഡേൻസ് ബേസ്ഡ് ” റിപ്പോർട്ട് മോഡേൺ മെഡിജിൻ ജർണലുകളുകളിൽ ഉണ്ടെങ്കിൽ അവയൊക്കെ പൊതു ജനങ്ങളുടെ അറിവിലേക്കു എന്തു കൊണ്ടു വ്യാപകമായി പ്രചരിപ്പിക്കുന്നില്ല ‌..എത്രനാൾ ഒരു പഠനവും ഗവേഷണവും നടത്താതെ ” എവിഡെൻസ് ബേസ്ഡ് ” ഫലത്തെ പറ്റി പറഞ്ഞു പെയിന്റും ബൾബും ടൂത്ത് പേസ്റ്റ് ഉം ഒക്കെ ശുപാർശ ചെയ്യുകയും

അതെ സമയം ഒരു ഗവേഷണവും നടത്താതെ സർക്കാർ അംഗീകരിച്ച മറ്റു ചികിൽസാ പദ്ധതികൾ മുഴുവൻ തട്ടിപ്പ് ആണെന്നു പറഞ്ഞു നടക്കുകയും ചെയ്യും ? ഞാൻ പരിചയപ്പെട്ട പല മോഡേൺ മെഡിസിൻ ഡോക്ടർമാരും കടുത്ത ഈശ്വര വിശ്വാസികൾ ആണു …അഞ്ചും പത്തും കൊല്ലം മോഡേൺ മെഡിസിൻ പഠിച്ചിട്ടും ഇവർക്ക് ” ശാസ്ത്രം എന്നെ പഠിപ്പിച്ചതു മുഴുവൻ ചെയ്തു ‌‌‌…ഇനി ബാക്കിയൊക്കെ ദൈവത്തിന്റെ കൈകളിൽ ആണു …നന്നായി പ്രാർഥിക്കുക ” എന്നു ഉപദേശിക്കാറുണ്ടല്ലോ …എന്തെങ്കിലും എവിഡെൻസ് ബേസ്ഡ് പഠനമോ ഗവേഷണമോ നടത്തിയിട്ടാണോ ഈ ഉപദേശം രോഗികൾക്കു നൽകുന്നതു ..?

അപ്പോൾ വിശ്വാസം എന്നതു അതാതു വ്യക്തികൾ കണ്ടെത്തുന്ന ഒരു യുക്തി ആണു ..അവർക്കു ഇഷ്ടപ്പെട്ട ഒരു മരുന്നു കഴിക്കുമ്പോൾ വിശ്വാസം ഉള്ള പ്രാർഥനയോ മരുന്നോ കഴിച്ചു അതു ഭേദമാകും എന്നു രോഗി വിശ്വസിച്ചു അതു സ്വീകരിച്ചാൽ അതിനെ എതിർക്കുന്നതിൽ യുക്തി ഉണ്ടോ ? ആയുർവേദം , യോഗ , പാരമ്പര്യ ഭക്ഷണ ക്രമം , കായിക അഭ്യാസങ്ങൾ , പ്രാർഥന , ഗൃഹ വൈദ്യം ഇവയെല്ലാം ഒരു പഠനവും നടത്താതെ ഒറ്റയടിക്കു തട്ടിപ്പാണു , പ്ലാസിബോ എഫെക്റ്റ് ആണു എന്നൊക്കെ എങ്ങിനെ പറയും‌? രാജവെമ്പാല കടിച്ചാൽ മോഡേൺ മെഡിസിൻ തന്നെ വേണം …അല്ലെങ്കിൽ രോഗി മരിച്ചു പോകും ..

എല്ലു ഓടിഞ്ഞാൽ മോഡേൺ മെഡിസിൻ രീതിയിൽ എക്സ് റേ എടുത്തു പ്ലാസ്റ്റർ ഇടുകയോ സർജറി ചെയ്യുകയോ വേണം ..എന്നാൽ നടു വേദനയോ കഴുത്തു വേദനയോ തോന്നിയാലുടൻ എം .ആർ .ഐ എടുത്തു ഉടൻ സർജറി വേണം എന്നു ഏറ്റവും മിടുക്കനായ ന്യൂറോ സർജനോ ഓർത്തോ പീഡിക് സർജനോ പറയില്ല …ആദ്യം കൺസർവേറ്റീവ് മെതേഡ്സ് …രോഗിക്കു മറ്റൊരു ആശ്വാസം നൽകാനില്ലാതെ വരുമ്പോഴോ ശരീരം പൂർണ്ണമായി തളർന്നു പോകുമെന്നോ ആയ ഘട്ടം ആയാൽ സർജറി …ഈ അപ്രോച്ച് ആണു ശരിയായ അപ്രോച്ച് ..ഡോ .ഹെഗ്ഡേ വ്യാപകമായി പ്രചരണം നടത്തിയതു ധാർമികത ഇല്ലാതെ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നതിനെ പറ്റി ആണു ..ഡോ .വല്യത്താൻ ആകട്ടെ ആയുർവേദത്തിലെ ചില അറിവുകൾ കൂടി പ്രചരിപ്പികുകയും ചെയ്തു …

ഇവരാരും മോഡേൺ മെഡിസിൻ മോശം ആണെന്നു പറഞ്ഞവരോ പഠിക്കാത്തവരോ അല്ല ..എന്നാൽ അതിൽ ഒരു മരുന്നു ലോബിയും ഉപകരണ ലോബിയും പ്രവർത്തിക്കുന്നു എന്ന യാഥാർഥ്യം തുറന്നു പറഞ്ഞവർ ആണു ..ഒരു വ്യവസ്ഥയിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കുന്നതു കൊണ്ടു അവർ ” ശാസ്ത്ര വിരുദ്ധർ ” ആകുന്നതെങ്ങിനെയാണു ? ..

ഐ .എം .എ ചെയ്യേണ്ടതു മോഡേൺ മെഡിസിൻ രംഗത്തെ അധാർമിക പ്രവർത്തനങ്ങൾക്കു എതിരെ പ്രചരണം നടത്തുകയും അവരുടെ ചികിൽസാ പദ്ധതികൾ ജനങ്ങളിൽ എത്തിക്കുകയും ആണു ..സർക്കാർ അംഗീകരിച്ച മറ്റു ചികിൽസാ പദ്ധതികളിൽ അവർ ഗവേഷണം നടത്തുകയോ പഠനം നടത്തുകയോ ചെയ്യാതെ സർക്കാറിനെതിരേ പ്രചരണം നടത്തുന്നതിൽ അർഥം ഇല്ല ..ഐ .എം .എ പറയുന്നതു കേട്ടു സർക്കാർ ആയുർവേദമോ ഹോമിയോ യോ നിരോധിക്കാനും പോകുന്നില്ല ..അതു ശരിയും‌ അല്ല .

By ivayana