ഞാൻ പഠിച്ച ഉലകിടമിന്ന്
ഞാൻ കൊതിച്ച ഉലകമിത്
അല്ലയിതല്ല,യിതല്ലേയല്ല
ആത്മചേതനമായിരുന്നു
ആത്മബോധ,മൂട്ടിവളർത്തിയ
കൺകണ്ട ദൈവത്രയങ്ങളും,
ആകൃതിപൂണ്ട മാനുഷനിന്ന്
കൊല്ലുകൊലത്തൊഴിലാൾരൂപം
അതിലമരുന്ന പിതാമക്കൾ
ഓടിനടന്നു മദിക്കുന്നു,
പാതിയിനത്തിൻ, പാലനപാതീം
വിത്തുഗുണത്തിൻ പത്തുഗുണോം
അതെയതു ശരിയാക്കീടാനായ്,
മെടയുകയോ പരമ്പര ?
സഹജലോകം ചിന്നിച്ചിതറാൻ
വളഞ്ഞിരുന്നു, പനയോല
അല്ലയിതല്ല,യിതല്ലേയല്ല
ഞാൻകൊതിച്ച ഉലകമിത്
ആത്മബോധമൂട്ടിവളർത്തിയ
കൺകണ്ട ദൈവത്രയങ്ങളും
കലാകൃഷ്ണൻഉഴമലയ്ക്കൽ