ഇരുട്ടിന്
ഓട്ട വീണപ്പോഴാണ്
തീക്കനലിൽ
വെളിച്ചം
ഒരുതരിയായി
മാറ്റി നിർത്തപ്പെട്ടത്.
നിലവാരം
കത്തിയമരുമ്പോൾ
ജ്വലിക്കുന്ന
ചിന്തകൾ
വിയർപ്പുകണങ്ങളിൽ
കുതിർന്ന്
കരിയായ്
കറുപ്പുമൂടി
ഇരുളിലേക്കലിയും.
അന്ധകാരത്തിലുറങ്ങുന്ന
വെളിച്ചത്തിനൊരു
ഉഴവുചാൽ
വെട്ടണം
വീർത്തുപൊട്ടുന്ന
ജീർണ്ണതയിൽ
ഉണർവ്വിന്റെ
വിത്തിറക്കി
മുളച്ചുപൊങ്ങുമ്പോൾ
ഒരിറ്റ്
വെള്ളമൊഴിക്കാൻ.