തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?
വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന
‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ് ജനാധിപത്യ ഭാരതം.
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ
പരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !
തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,
‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘
മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ ആർക്കും മറക്കാൻ സാധിക്കുന്നതല്ല.
കോവിഡ് 19 ൻ്റെ പിടിയിൽ ലോകം നിശ്ചലമായിരിക്കുന്നു.
ഇന്ത്യ സാമ്പത്തികത്തകർച്ച നേരിട്ടു കൊണ്ടിരിക്കുന്നു.
സാധാരണ പ്രവർത്തനങ്ങളെല്ലാം നിലച്ചു കഴിഞ്ഞു.
കടുത്ത ദാരിദ്ര്യത്തിലാണ് ഭൂരിപക്ഷം സാധാരണ ജനങ്ങളും ദിവസങ്ങൾ തള്ളി നീക്കുന്നത്.
കുറഞ്ഞത് ആറുമാസം കൂടി കഴിഞ്ഞാൽ മാത്രമെ സാധാരണനില രാജ്യത്തിനു കൈവരിക്കാനാകുമോ എന്നുള്ള വസ്തുത പോലും മനസ്സിലാക്കാൻ കഴിയൂ.
അത്രമേൽ പ്രവചനാതീതമാണ് പൊതുവായ അവസ്ഥ.
തെരഞ്ഞെടുപ്പ് സർക്കാർ ഖജനാവിന് വരുത്തിവയ്ക്കുന്ന ചെലവ് നിസ്സാരമല്ല.
കോവിഡ് പ്രതിരോധത്തിന് ചെലവഴിച്ചു കൊണ്ടിരിക്കുന്ന പണവും, മനുഷ്യ അധ്വാ-നവും, അതിലുമുപരി രാഷ്ട്രീയനേതൃത്വ-ത്തിൻ്റെ ശ്രദ്ധയും ‘തെരഞ്ഞെടുപ്പ് മഹാ- മഹത്തിലേക്ക് ‘ വഴിമാറി പോകും!
അതോടെ കോവിഡ് നിയന്ത്രണത്തിൽ
ഇതുവരെ ലോകശ്രദ്ധ നേടിയ കേരളം,
കോവിഡ് ബാധയുടെ നരകത്തിൽ പതിക്കുവാനുള്ള സാധ്യത ഏറെയുണ്ട്.
പ്രചരണവും, തെരഞ്ഞെടുപ്പ് പ്രക്രിയയും കഴിയുമ്പോൾ സംസ്ഥാനം കോവിഡിൻ്റെ ശവപ്പറമ്പ് ആകാതിരുന്നാൽ ഭാഗ്യം!
അടുത്ത ആറു മാസത്തേക്കു കൂടി തെരഞ്ഞെടുപ്പുകൾ നീട്ടിവയ്ക്കുന്ന -തായിരിക്കും അഭികാമ്യം.
ജനജീവിതം പാടെ തകർന്നു തരിപ്പണമായി -ക്കൊണ്ടിരിക്കുന്ന ഈയവസരത്തിൽ, ഭരണഘടനാപരമായ ഭരണപ്രവർത്തന -ങ്ങളുടെ മുൻഗണനാ പട്ടികയിലും
ചില മാറ്റങ്ങളോ, നീക്കുപോക്കുകളോ സ്വീകരിക്കുന്നത് നാടിൻ്റെ രക്ഷക്ക് അവശ്യമാണ്.