ചേട്ടാ ഒരു കുപ്പി ബ്രാ…
എന്താ മോനെ
അല്ല ഈ വിളക്ക് ഒക്കെ വൃത്തിയാക്കുന്ന.. ‘അമ്മയ്ക്കു ആണെങ്കിൽ അതില്ലെങ്കിൽ ഭയങ്കര സങ്കടാ..
ഓ ബ്രാസം , അതിനാണോ നീ ഈ,…. ഡാ ഭ്രാസത്തിനേക്കാൾ ഒരു സൂപ്പർ സാധനം ഇറങ്ങിയിട്ടുണ്ട്, വില ഇത്തിരി കൂടുതൽ ആണെങ്കിലും വിളക്ക് ഒക്കെ നന്നായിട് വെളുക്കും
തിളങ്ങുവോ ചേട്ടാ
പിന്നെ നല്ല പോലെ വെട്ടി തിളങ്ങും
എത്ര രൂവയാ… എന്റെ കയ്യിൽ ആകെ 60 രൂവയെ ഉള്ളു
ഇതിന്റെ ശരിക്കുള്ള വില ഞാൻ മേടിക്കുന്നില്ല
നീ ആയതു കൊണ്ട് അത്രയും തന്നാ മതി
അന്ന് ജപമാല എത്തിക്കാൻ നേരവും പപ്പടെ ‘അമ്മ അമ്മനെ വഴക്കു പറഞ്ഞു, , ഈ വിളക്ക് ഒന്ന് മര്യാദയ്ക്ക് തേച്ചു വെളുപ്പിക്കാൻ പോലും അവൾക് സമയമില്ല , എവിടേലും ഇരുന്നാൽ അവിടെ തന്നെ അങ്ങ് ഇരുന്നോളും , കർത്താവിനു നേരാംവണ്ണം വിളക്ക് തെളിക്കാൻ പോലും അവൾക് പറ്റില്ല ..പിന്നെങ്ങനെ നിന്റെയൊക്കെ പ്രാർത്ഥന കേൾക്കാനാ…. ‘അമ്മ അത് കേട്ടിട്ടു എന്നോട് എപ്പോഴും പറയുന്നത് പോലെ “ദൈവത്തിൽ അർപ്പിച്ചങ്ങു നിന്നു “,
ഇങ്ങനെ മിണ്ടാതിരിക്കുന്നതാണോ ഈ ദൈവത്തിൽ അർപ്പണം , വേദപാഠ ക്ലാസ്സിലെ സാറിനോട് ഈ സംശയം ചോദിക്കണം , ഞായറാഴ്ച ആവട്ടെ… എന്ന് ഞാൻ ഉറപ്പിച്ചു
അന്ന് രാത്രി ഉണ്ണാൻ ഇരുന്നപ്പോ എനിക്ക് മീൻ വറുത്ത് വെക്കുന്നത് കണ്ട അമ്മച്ചി , എടി അൻസിയെ , മീൻ വറുത്ത് എനിക്കില്ലെടി
ഉണ്ട് അമ്മ ,ഇങ്ങോട് എടുത്ത് വെക്കടി , ഇത് കഴിച്ചേച്ചും വേണം എനിക്ക് 53 മണി ജപം പഠിച്ചേച്ചു ഒന്ന് കണ്ണടയ്ക്കാൻ.
എങ്ങാണ്ടുന്നും നല്ല കാറ്റും ഇടിവെട്ടും ഒരുമിച്ചു വന്നതും പപ്പേടെ അമ്മയും ഞാനും പേടിച്ചു, അമ്മാ എന്ന് ഞാൻ അറിയാതെ വിളിച്ചു പോയ്
നീ പേടിക്കണ്ട മോനെ , കഴിച്ചേച് കൈ കഴുവാൻ പുറത്തേക്ക് ഇറങ്ങേണ്ട , ഞാൻ കഴുകി തരാം , അമ്മച്ചിക്ക് ചോർ വേണ്ടേ ,എന്ന് ‘അമ്മ ധൈര്യായിട്ട് ചോദിക്കുന്നത് കണ്ടു ഞാൻ അന്തം വിട്ടു ..
വേണ്ട, നല്ല മഴ ആണലോടി ആൻസി , നീ കമ്പിളി ഇങ്ങു അടുത്തേക്ക്, ഞാൻ ഇന്ന് നല്ലതു പോലെ ഒന്ന് പുതച്ചു ഒന്നുറങ്ങട്ടെ ,കൊന്ത നാളെ പഠിക്കാം
ഒന്ന് കുടി ഇടി വെട്ടിയപ്പോ ഞാൻ ചാടി എഴുനേറ്റു , അപ്പൊ അമ്മയെ കാണാനില്ല, പ്രാർത്ഥന മുറിയിൽ വെട്ടം കാണാം ,ആഹാ ‘അമ്മ ഇവിടെ ഇരിക്കുവായിരുന്നോ,
നിന്റെ പപ്പേടെ ‘അമ്മ എന്നെ ദിവസവും വഴക്കു പറയുന്നത് നീ കണ്ടില്ലേ ,ഈ വിളക്ക് ആദ്യം പുളി ഇട്ടു തേച്ചു കഴുകും , പിന്നെ ബ്രാസം ഇട്ടു പിടിക്കും , ഇത്രെയൊക്കെ ചെയ്തിട്ടും വിളക്കിന്റെ തെളിച്ചം പോരെന്നാ പപ്പേടെ ‘അമ്മ പറയുന്നേ …
പറഞ്ഞ പോലെ നിന്നോട് ബ്രാസം വാങ്ങിക്കാൻ പറഞ്ഞിട്ട് വാങ്ങിയോ , വാങ്ങിയില്ലെങ്കിൽ അത് മതി അതും പറഞ്ഞു തുടങ്ങും , ഞാൻ വാങ്ങി അമ്മാ .. എടുത്തേച്ചും വരാം .. ‘അമ്മ ഇതൊക്കെ വളരെ പതിഞ്ഞ സ്വരത്തിൽ പറയുന്നത് എന്താണെന്നു എനിക്ക് മനസിലായില്ല
ഇന്നെന്താ ആൻസി മോളെ നിന്റെ വിളക്ക് തിളങ്ങുന്നുണ്ടലൊ ,അപ്പൊ നീ വിചാരിച്ചാ വിളക്കൊക്കെ വൃത്തിയാവും അല്ലെ, വിളക്ക് തിളങ്ങിയാ ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും, എന്റെ മോൻ റോയ് അവിടെ കിടന്നു കഷ്ടപ്പെടുന്നത് ഒക്കെ നിങ്ങടെ നല്ലതിന് വേണ്ടി അല്ലെ , നിങ്ങടെ നല്ലതിന് വേണ്ടിയാ ഞാൻ ഈ കിടന്നു പറയുന്നേ, അമ്മയ്‌ക്ക ആരോടാ വിരോധം,…
പ്രാർത്ഥന കഴിഞ്ഞു ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ എന്ന് അമ്മയ്ക്കു സ്തുതി പറഞ്ഞപ്പോ ‘അമ്മ എനിക്ക് കവിളിൽ ഒരു മുത്തം തന്നു , സന്തോഷം നിറഞ്ഞ അമ്മയുടെ ആ മുഖം ഇപ്പോഴും എനിക്ക് മറക്കാനാവില്ല ,
കിടക്കാൻ നേരം ‘അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു :നിനക്കു അറിയാവോ മോനെ, ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു , ചുവന്ന പട്ടു വസ്ത്രം ഇട്ടോണ്ട് നമ്മുടെ പുണ്യാളൻ , നല്ല പൊക്കം ഒക്കെ ഉണ്ട് നമ്മുടെ പള്ളിയിലെ രൂപക്കൂട്ടിൽ കാണുന്നത് പോലെ തന്നെ ,
പുണ്യാളൻ എന്റെ അടുത്തോട് വന്നിട് അയാളുടെ കൈ നമ്മുടെ രണ്ടു പേരുടെയും നെറ്റി മേൽ വെച്ചിട്ടു പറഞ്ഞു :നിങ്ങള്ക്ക് സമാധാനം എന്ന് എന്നിട് ‘അമ്മ എന്ത് പറഞ്ഞു ഞാൻ ഞെട്ടി എഴുനേറ്റു , ആ പ്രാർത്ഥന മുറിയിൽ പോയി മുട്ടിപ്പായിട് അങ്ങ് പ്രാർത്ഥിച്ചു , എന്നും ചീത്ത പറയാറുള്ള നിന്റെ പപ്പേടെ ‘അമ്മ ഇന്ന് ഒന്നും പറഞ്ഞില്ല, നമ്മുടെ വിളക്ക് തെളിഞ്ഞത് കണ്ടോ , ഒക്കെ പുണ്യാളന്റെ അനുഗ്രഹമാ …, ഇപ്പോഴാ ശെരിക്കും എനിക്ക് ഒന്ന് സമാധാനമായത് ..
പിറ്റേന്ന് സ്കൂളിൽ പോയ് തിരിച്ചു വന്നതിനിടയിൽ ആ ബ്രാസം വാങ്ങിയ കടയിൽ പെയിന്റ് അടിക്കുന്നത് കണ്ടിട്ട് ഞാൻ അങ്ങോട്ട് ചെന്നു ,എന്താ ചേട്ടാ കടയുടെ പേര് മാറ്റുവാണോ ,
ആണെടാ , പുണ്യാളൻ സ്റ്റോഴ്സ്, അതാണ് കടയുടെ പുതിയ പേര്, പിന്നെ എങ്ങനാ ഉണ്ടായിരുന്നടാ നമ്മുടെ പുതിയ സാധനം , വിളക്ക് തേച്ചു മിനുക്കിയോ ഏഹ് ,
ആഹ് വിളക്ക് തെളിഞ്ഞു , അമ്മയ്ക്കു സന്തോഷമായി
കണ്ടോ നമ്മുടെ സാധനം പുലിയാ എന്ന് കടക്കാരൻ പറഞ്ഞപ്പോ പക്ഷെ ‘അമ്മ പറഞ്ഞത് പുണ്യാളൻ അനുഗ്രഹിച്ചതു കൊണ്ടല്ലേ വിളക്ക് തെളിഞ്ഞതെന്നു വെറുതെ ആലോചിച്ചു ഞാൻ..,വേദപാഠ ക്ലാസ്സിലെ സാറിനോട് ചോദിയ്ക്കാൻ ഒരു സംശയം കുടി ആയി .