കണികണ്ടുണരണം
എന്നുമെൻ കണ്ണാ നിൻ
പുഞ്ചിരിതൂകുന്ന
പൂവദനം…..
നീലിച്ച ദേഹത്തിൽ
മഞ്ഞത്തുകിൽ ചുറ്റി
മുരളികയൂതുന്ന
പ്രേമരൂപാ…
നർത്തനം ചെയ്യുന്നു
നിത്യവും നീയെന്റെ
ഹൃത്തിലായ് കണ്ണാ
ഗോപബാലാ ……
കേശവാ
കുഞ്ഞോടക്കുഴലൂതി
ഞാനെന്ന
രാധയെ തെല്ലൊന്നു
ചേർത്തുനിർത്തൂ…
കണ്ണാ നിൻ മുരളിയിൽ
ചുംബിച്ചുനിൽക്കുന്ന
ഗാനമായ് മാറുവാൻ
ഞാൻ കൊതിപ്പൂ ….
നിൻ മുടിക്കെട്ടിലെ
പീലിക്കതിർപോലെ
നിന്നോട് ചേരുവാൻ
കാത്തിരിപ്പൂ….
കണ്ണീരാൽ നേദിച്ച
പ്രാർത്ഥനയല്ലാതെ
മറ്റൊന്നുമില്ലെന്റെ
കയ്യിൽ കണ്ണാ ….
ഞാനെന്റെ നൊമ്പരം
മഞ്ഞമന്ദാരമായ്
നിൻകാൽക്കൽ
വയ്ക്കട്ടെ മേഘരൂപാ…
കാത്തിരിപ്പാണ് ഞാൻ
കാർമുകിൽവർണ്ണാ നിൻ
കാലൊച്ച കേൾക്കുവാൻ
മാത്രമായി ….
മാധവാ മാനസരൂപാ
മനോഹരാ
രാധയാമെന്നിലേക്ക്
ഓടിയെത്തൂ….
Lisha Jayalal 💙