മഴയിൽ ഒരു കുളിരായ്
ചാലിച്ചൊരോർമ്മയായ്
നീയെൻ ഹൃദയത്തിൽ
ഒരു നേരമെങ്കിലും
ഒന്നു കാണുവാൻ മോഹിച്ചിരിക്കാറുണ്ട്…
ഞാൻ നിന്നെ വെറുതെ മോഹിച്ചിരിക്കാറുണ്ട്.
പലവട്ടം ഓർത്തു ഞാൻ സൂക്ഷിച്ചു നിൻ മുഖം
എപ്പോഴും മിഴിയിൽ തെളിയും നിൻമുഖം
ഓർക്കാതിരിക്കാൻ കഴിയുന്നതേയില്ല
നീ ഒരു പ്രവാഹമായി ഒഴുകുന്നൂ ഓർമ്മയിൽ
എന്റെ സ്മൃതിയിൽ ഒരു തരംഗമായി മാറി
നിൻ നയനങ്ങൾ
മരീചികയായ് നീയെന്റെ
ഹൃദയമാം കോവിലിൽ
മാലേയം പൂശി നില്പൂ
ശിലയിൽ ഞാൻ കൊത്തും കൃഷ്ണേന്ദു
നിറമുള്ള നിൻ സൗന്ദര്യം
താരാനാഥനായണഞ്ഞു
നിന്നെയൊന്നു പുണരാൻ
കൊതിക്കുന്നെന്നോമനേ
ചേതനയറ്റു ഞാൻ വന്നീടും വീചി ഇല്ലാതെ
ചോരനായി വന്നിടുമെന്നെ
ശാന്തമായൊന്നു പുഞ്ചിരിക്കില്ലേ നീ
എൻ മുന്നിലാനേരം ?

സുരേഷ് പാങ്ങോട്

By ivayana