കാലമേറെയായ് കിടക്കുന്നു ശരശയ്യയിൽ.
മരണം വാതിക്കലെത്തിനിൽക്കുമ്പോൾ
ഓർത്തുപോയെൻ മകനേ
ഒരുനോക്കുകാണ്മതിനായെൻമനം കൊതിച്ചുപോയി.
നിൻ പദനിസ്വനം കേൾക്കുവാൻ
കാതോർത്തുകിടക്കവേ
ദിക്കായദിക്കെല്ലാമെൻന്നരുമക്കിടാവിനേ
ഈറനണിഞ്ഞ മിഴികളോടെ തിരയുന്നു
മോഹങ്ങളും മോഹഭംഗങ്ങളും ഒഴികിടുന്നു
നീർച്ചാലുകളായ് കൺകോണുകളിൽ
സമയരഥങ്ങൾ പായുന്ന നിമിഷങ്ങളിൽ
സായൂജ്യമണയുവാൻ നേരമായ് മകനേ
ദാഹനീരിനായ് കേഴുന്നു ഞാൻ
ഒരുതുള്ളിയെൻ നാവിൽ നീയിറ്റിച്ചീടുക.
സ്വപ്നങ്ങളും ജീവിതഭാണ്ഡവും
ഇറക്കിവച്ചുകൊണ്ടിനി
ഏകയായ് ഞാൻ യാത്രചൊല്ലിടട്ടെ.

(സ്വപ്ന അനിൽ )

By ivayana