അതിർത്തിയിലെ സംഘർഷസ്ഥിതി അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് ക്വിയുമായും തമ്മിൽ നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂർ നീണ്ടുനിന്നു.

ഇരു വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ചയിൽ അഞ്ച് കാര്യങ്ങളിൽ ധാരണയായി എന്നാണ് സംയുക്ത പ്രസ്താവാനയിൽനിന്നും വ്യക്തമാകുന്നത്. സേനകൾക്കിടയിൽ സംഘർഷാവസ്ഥ ലഘുകരിയ്ക്കക, സൈന്യങ്ങൾക്കിടയിൽ കൃത്യമായ അകലം നിലനിർത്തുക, സൈനികതല ചർച്ചകൾ തുടരുക, സേനാ പിൻമാറ്റം വേഗത്തിലാക്കുക. സ്ഥിതി സങ്കിർണമാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക എന്നീ കാര്യങ്ങളിലാണ് ധാരണയിലെത്തിയിരിയ്ക്കുന്നത്.

പാംഗോങ് തീരത്തെ ഫിംഗർ മൂന്നിനോട് ചേർന്ന് ചൈന വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ട്. അതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സുഖോയ്, മിഗ് വിമാനങ്ങളുടെ വ്യോമ നിരീക്ഷണവും നടക്കുന്നുണ്ട്. ചൈനയ്ക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുക എന്ന് കൂടി ലക്ഷ്യമിട്ടാണ് പോർ വിമാനങ്ങളുടെ വ്യോമ നിരീക്ഷണം.

By ivayana