ഇന്ന് ചികിത്സാരംഗത്ത് ഒന്നാമൻ അലോപ്പതി (ഇംഗ്ലീഷ് മരുന്ന്)യാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല.രോഗനിർണ്ണയത്തിനും, രോഗശമനത്തിനും സഹായകമായ അനവധി സാങ്കേതിക വിദ്യയും, നവീന ഔഷധങ്ങളും കൊണ്ട് സമൃദ്ധമാണ് ഈ ആധുനിക ചികിത്സാ സമ്പ്രദായം.എന്നാൽ അലോപ്പതിക്ക് ഇന്നുള്ള പ്രഭവമാ-ർജ്ജിച്ച് ആഗോള ചികിത്സാരംഗത്ത് നിറഞ്ഞാടുന്നതിനു മുൻപ്, മനുഷ്യൻ്റെ ജീവൻ അണയാതെ കാത്തു സംരക്ഷിച്ചു പോന്ന അനവധി ചികിത്സാസമ്പ്രദായങ്ങൾഉണ്ടായിരുന്നെന്ന സത്യം വിസ്മരിച്ചു കൂടാ.ആയുർവേദം, യുനാനി, സിദ്ധ, അക്യുപങ്ച്ചർ മുതലായ നിരവധി വൈദ്യശാഖകളുണ്ടായിരുന്നത്, മനുഷ്യന് വലിയ അനുഗ്രഹമായിരുന്നു.അക്കൂട്ടത്തിൽ വളരെയേറെ പ്രചാരം കിട്ടിയ ചികിത്സാരീതിയാണ് ഹോമിയോ .കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തിനുള്ളിൽ നിരവധി ലോകരാഷ്ട്രങ്ങളിലും, പ്രത്യേകിച്ച് ഇന്ത്യയിലും വളരെയേറെ പ്രചാരമുള്ള ചികിത്സാരീതിയായി ഹോമിയോ മാറി.
വിമർശിക്കപ്പെടുന്നതു പോലെ തീരെ ശാസ്ത്രീയത ഇല്ലാത്തതും, ഫലപ്രാപ്തിയി- ല്ലാത്തതുമായ ഒരു ആരോഗ്യ സംബന്ധി-യായ ചികിത്സാരീതിയായിരുന്നെങ്കിൽ പരിഷ്കൃതസമൂഹത്തിൽ ഒരിക്കലും സജീവമായി തുടരാൻ ഹോമിയോയ്ക്ക് സാധിക്കുമായിരുന്നില്ല. എന്നേ രോഗികൾ ഹോമിയോയെ കൈയൊഴിയുമായിരുന്നു!ചെലവു കുറഞ്ഞതും, കടുത്ത പാർശ്വഫല – ങ്ങളോ, ചികിത്സയുമായി ബന്ധപ്പെട്ട അസഹ്യവും അപകടകരവുമായ ശാരീരിക മാനസ്സിക അസ്വസ്ഥതകളോ ഒന്നുമില്ലാ-ത്തതു കൊണ്ടാകാം വലിയ ജനപ്രീതി ഹോമിയോ നേടിയെടുത്തിട്ടുണ്ട്.അലോപ്പതി ചികിത്സയ്ക്ക് സമാനമായ പഠനപ്രക്രീയയിലൂടെ കടന്നു വരുന്ന ഹോമിയോ ഡോക്ടറന്മാർക്ക് മുൻകാലങ്ങളെക്കാൾ മെച്ചപ്പെട്ടതുംഫലപ്രദമായതുമായ ഹോമിയോ ചികിത്സ ഇന്നു നൽകാൻ കഴിയുന്നുണ്ട്.ചില അപരിഷ്കൃത ജനവിഭാഗങ്ങളുടെ -യിടയിൽ കാണപ്പെടുന്ന ‘നാടൻ ചികിത്സാ -രീതി’യോടും, ശാസ്ത്രജ്ഞന്മാർ ഉൾപ്പടെയുള്ള വിദ്യാസമ്പന്നരായവർ കണ്ണടച്ച് അഷ്ഠിക്കുന്ന മതപരമായ അനാചാരങ്ങളോടും, അന്ധവിശ്വാസ പ്രങ്ങളോടും ഹോമിയോയെ ഉപമിക്കുന്നത് ഒട്ടും ന്യായീകരിക്കാവുന്നതല്ല.
സർക്കാർതലചികിത്സാരംഗത്ത് അലോപ്പതിയുടെ കുത്തകയും, സർവ്വാധിപത്യവും നേടിയെടുക്കുന്നതിനുള്ള അനാവശ്യശ്രമമായി വ്യാഖ്യാനിക്കപ്പെടുക -യേയുള്ളു.ജീവിത കാലഘട്ടത്തിൽ പിടിപെട്ട ചെറുതും വലുതുമായ പല രോഗങ്ങൾക്കും അലോപ്പതിയുൾപ്പടെയുള്ള ചികിത്സകൾ ഫലിക്കാതെ, ഹോമിയോയിൽ ആശ്വാസം ലഭിച്ച ജനസഹസ്രങ്ങളാണ് യഥാർത്ഥ -ത്തിൽ ഹോമിയോയിൽ വിശ്വാസം അർപ്പിച്ചിട്ടുള്ളത്.അവരാരും തന്നെ ഏതെങ്കിലും പ്രചാരവേലയിൽ വഞ്ചിക്കപ്പെട്ടവരല്ല.ഹോമിയോയിൽ ഭേദമാകുന്ന രോഗങ്ങ-ളെല്ലാം Placebo effect (വെറും തോന്നൽ)കൊണ്ടാണന്നു പറയുന്നത് എത്രമാത്രം പരിഹാസ്യമാണ്!നിസ്സാരമായ അസുഖങ്ങൾക്കു പോലും ഭാരിച്ച ചെലവും, അമിതവും അനാവശ്യവു-മായ മരുന്നുസേവയും മറ്റും വിധിക്കുന്ന അലോപ്പതിയെ അപേക്ഷിച്ച്, ദരിദ്രജന -കോടികളുടെ നാടായ ഇന്ത്യക്ക് അനുയോ-ജ്യമായ ചികിത്സാരീതിയാണ് ഹോമിയോ .
(കോവിഡ് ആവിർഭവിച്ച ചൈനയിൽ, കോവിഡ് ചികിത്സയുടെ തുടക്കം മുതൽ തുടർന്നു വരുന്ന ചൈനാക്കാരുടെ ‘നാടൻ’ചികിത്സാരീതികളെപ്പറ്റിയുള്ള വാർത്തകൾ ശ്രദ്ധിക്കപ്പെടേണ്ടതാണ്)ഇന്ത്യയിൽ ഹോമിയോ ചികിത്സക്ക് വിധേയരായതുകൊണ്ട് ജീവൻ പൊലിഞ്ഞുപോയവരുടെ എണ്ണം ആശങ്കയ്ക്കിടനൽകുന്നതാണെങ്കിൽഈ ചികിത്സാരീതി ഉടനടി അവസാനിപ്പി -ക്കേണ്ടതാണ്.പക്ഷേ, അപ്രകാരം ‘ഹോമിയോദുരന്ത’ -മൊന്നും സംഭവിച്ചതായറിയില്ല.പരിഷ്കൃത മനുഷ്യസംസ്കാരത്തെ മലീമസമാക്കുന്ന യുക്തിരഹിതമായ അനാചാരങ്ങളേയും, അന്ധവിശ്വാസ-ങ്ങളേയും ഇല്ലാതാക്കാനുള്ള തീവ്രപരിശ്രമം പ്രോത്സാഹിപ്പിക്കപ്പെ-ടേണ്ടതാണെങ്കിലും, ഭ്രാന്തമായ ജിഹാദി -വീറോടെ, മനുഷ്യന്, പ്രത്യേകിച്ചും പാവപ്പെട്ടവർക്ക് രോഗശാന്തിക്ക് സഹായകരമായി വർത്തിക്കുന്ന തികച്ചും നിരുപദ്രവകരമായ ഭേദപ്പെട്ട ഒരു ചികിത്സാ സമ്പ്രദായത്തെ അടച്ചാക്ഷേപിക്കുന്നതും, ഇല്ലാതാക്കാൻ ശ്രമിക്കുന്നതും ന്യായീകരിക്കാനാവില്ല.