കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മുമ്പ് ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനം നീക്കി കയറ്റുമതി പുനരാരംഭിച്ചതിനിടയിലാണ് പുതിയ സംഭവവികാസം.
ഒരു വന്‍കിട കമ്പനിയുടെ ലേബലില്‍ കയറ്റുമതിക്കായി കൊണ്ടുപോയ ഏലക്കാക്ക് കയറ്റുമതി നിഷേധിച്ചതോടെ അത് പൊതുവിപണിയില്‍ തിരിച്ചെത്തിയെന്നാണ് വിവരം. എന്നാല്‍, ലേലത്തില്‍പോയ ഏലക്കാക്ക് കയറ്റുമതി നിഷേധിച്ചെന്ന വിവരം സ്ഥിരീകരിക്കാന്‍ സ്പൈസസ് ബോര്‍ഡ് അധികൃതര്‍ തയാറായിട്ടില്ല.
ഏലക്ക ഉണക്കുന്നതിന് മുമ്പ് നിറം കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയെടുക്കുകയാണ് പതിവ്. ഇങ്ങനെ ചെയ്യുന്ന ഏലക്ക ഉണങ്ങിക്കഴിഞ്ഞാലും പച്ചനിറം മാറില്ല. ഇത്തരം കൃത്രിമ മാര്‍ഗങ്ങള്‍ വിദേശ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഏലക്കയുടെ നിലവാരം തകര്‍ക്കുമെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
കൂടുതല്‍ വിലകിട്ടാന്‍ ഏലക്കായില്‍ നിറവും രാസപദാർത്ഥങ്ങളും ചേര്‍ക്കുന്നത് പതിവാണ്. ഇത് ബോര്‍ഡ് നിരോധിച്ചിട്ടുള്ളതാണെങ്ങിലും ചില കൃഷിക്കാര്‍ ഇപ്പോഴും തുടരുന്നുണ്ട്. ഉണങ്ങിയ എലത്തിന് നല്ല പച്ചനിറവും വലിപ്പവും ഉണ്ടങ്കില്‍ ഉയര്‍ന്ന വില ലഭിക്കും. ഇതിനായാണ് നിറം ചേര്‍ക്കുന്നത്.