നീ ഒടുക്കത്തെ ഗ്ലാമർ അല്ലേടാ എന്ന് ലാൽ അന്ന് സുരേഷ് ഗോപിയോട് പറഞ്ഞപ്പോ തന്നെ ലാൽ പറയുന്നുണ്ട് ഞാൻ കറുത്തിരിക്കുവല്ലേടാ എന്ന് …… അതുകൊണ്ടാണോ അവന്മാർ എന്നെ ഞാൻ ലാലിനെ പോലെ ആണെന്ന് പറയുന്നത് അതോ ലാലിൻറെ അത്രെയും ഹ്യൂമർ സെൻസ് ഉണ്ടായിട്ടോ ..

പക്ഷെ ഞാൻ കറുത്തിട്ടാണെങ്കിലും അത്ര പ്രശ്നമുള്ള മുഖമാണോ ഇത് , ആ മുടി ഒന്ന് കുടി ഒതുക്കിയിട്ടു മുകളിലേക്ക് ഒന്ന് ഊതിയിട്ടു കണ്ണാടിയിലേക്ക് ഒന്ന് കൂടി നോക്കി , ഓ ചുള്ളൻ തന്നെ
രാവിലെ കഴിക്കാൻ ഇരുന്നപ്പോഴും ടീവിയിൽ കണ്ട കാഴ്ച : നീ കറുത്തിരുന്നാൽ നിനക്ക് എങ്ങനെ പെണ്ണ് കിട്ടും എന്ന് ആ പെണ്ണ് അനിയനോട് പറയുന്നത് കേട്ടിട്ട് അഭിലാഷ് എന്ത് ക്രൂരമായിട്ടാ ആ പെണ്ണ് സ്വന്തം അനിയനോട് ഇങ്ങനെ ചോദിക്കുന്നെ , അവൾക് ഒന്നും വേറെ പണിയില്ലേ , കറുത്ത് ഇരുന്നാൽ എന്താ പെണ്ണ് കിട്ടില്ലേ ..ഭഗവാനെ ഇനി അങ്ങനെ എങ്ങാനം ഐശ്വര്യ പറയുവോ , ഒരു കൈതാങ് തന്നേക്കണേ , പുട്ടു വിഴുങ്ങുന്നതിനടിയിൽ അവൻ നന്നായിട് ഒന്ന് പ്രാർത്ഥിച്ചു,

‘അമ്മ ആ മുട്ടയുടെ വെള്ള ..ഓ ഇവിടെയും വെള്ള ..അല്ലെങ്കിൽ വേണ്ട ‘അമ്മ ആ മുട്ട ഇങ്ങു എടുത്തേ കഴിച്ചിട് ഇറങ്ങണം , രാവിലെ ലക്ഷ്മി പിടിക്കണം
അവൻ അൽപം ഓടിയെങ്കിലും ലക്ഷ്മി പിടിച്ചു പക്ഷെ അതിൽ തന്നെ ഐശ്വര്യ ഉണ്ടെന്നു അവൻ ഉറപ്പു വരുത്തി ,അവളുടെ വീട്ടുകാർ എവിടെയോ ഭജന ഇരിക്കാൻ പോയപ്പോ അവൾ എന്തോ കള്ളത്തരം പറഞ്ഞിറങ്ങിയതാ എന്നെ കാണാൻ ..ബസിലെ കമ്പിയിൽ തൂങ്ങിയ കൈകളുടെ ഇടയിൽ കൂടി എത്തി വലിഞ്ഞു നോക്കുന്നതിന്ടയിൽ അവൾ അങ്ങ് ഡ്രൈവറിന്റെ ഗിയര് ലിവറിന്റെ അടുത്ത് നിക്കുവാണെന്നു മനസിലായി , മര്യാദയ്ക്ക് ഒന്ന് കാണാൻ പറ്റുന്നില്ല ,ബസിൽ ആണെങ്കിൽ ഒടുക്കത്തെ തിരക്ക് , തുരുത്തിലേക്ക് ഉള്ളവരെല്ലാം ഇറങ്ങിക്കോ , എന്ന് പറഞ്ഞു കേട്ടപ്പോഴാ അഭിക്ക് ആശ്വാസമായത് , അപ്പോഴാ അവളെ ഒന്ന് വെളിച്ചത്തു കാണാൻ പറ്റിയത് ഐശ്വര്യ അന്ന് ചുവപ്പു ചുരിദാർ ഇട്ടിട്ടാ വന്നത് അവൻ അത് കാറ്ററിംഗിന് പോയ് വാങ്ങി കൊടുത്തതാ ,

ആഹ് നീ ആ വെള്ള ഷർട്ട് ഇട്ടാ മതിയായിരുന്നു , ഓ അത് വേണ്ട അത് ഞാൻ കറുപ്പാണെന്നു എടുത്തു അറിയിക്കും , ഓ പിന്നെ കറുപ്പ് …എന്റെ അഭി സുന്ദരനാ, വാ നമുക് എന്തെങ്കിലും കുടിക്കാം,
അവൾ എന്റെ കറുത്ത മുടിയിഴകളിൽ കുടി കൈ വിരൽ ഓടിച്ചപ്പോഴും കൈ വിരലുകളിൽ സ്പര്ശിച്ചപ്പോഴും ആ വാത്സല്യം നുകരുന്ന കുഞ്ഞിനെ പോലെ ഞാൻ അവളുടെ മടിയിൽ കിടന്നു
നീ എന്താ ആലോചിക്കുന്നേ , അല്ല നീ എന്നെ തലോടുന്നത് ഓർക്കുവായിരുന്നു ,അതൊക്കെ പിന്നെ ഓർക്കാം , സമയം ഇല്ല കുടിച്ചിട് പെട്ടെന്ന് സ്ഥലം വിടാൻ നോക്ക് .. അവർ ഭജനയ്ക്ക് പോയിട്ട് തിരിച്ച വരാറായി , അപ്പൊ നീ ..എന്ന് അഭിലാഷ് പറഞ്ഞതും

അഭിടെ കൈ തട്ടി മാറ്റിയിട്ടു , നീ പോയെ ഇവിടെ ആളുകൾ ഒക്കെ നിക്കുമ്പോഴാ ..
അഭി ചിരിച്ചിട്ട് ഉം ശരി, നീ പൊക്കോ , എന്തായാലും നിന്നെ ഒന്ന് പകൽ വെളിച്ചത്തു കാണാൻ പറ്റിയല്ലോ,

ആരും കാണാതെ ഞാൻ ആ വലിയ വീടിന്റെ ഗേറ്റ് തള്ളി തുറന്നതും ഒരു കരിമ്പൂച്ച മുന്നിൽ കൂടി പാഞ്ഞു , അവിടെയും കറുപ്പ് , രാത്രിയുടെ കരിമ്പടം ആ വീടിനെ പുതച്ചു കഴിഞ്ഞിരുന്നു ,
അവളുടെ മെസ്സജുനായി ഞാൻ അവിടെ ആ രാത്രി കാത്തു നിന്നു,അതുമവൾടെ വീടിന്റെ ഉമ്മറത്ത്, ആ രാത്രിയുടെ സൗന്ദര്യം ഒരു പക്ഷെ എല്ലാരും പറയുന്നത് പോലെ എനിക്ക് ആസ്വദിക്കാൻ പറ്റിയില്ല , അവൾ എന്നെ കാണാൻ വിളിച്ചിരിക്കുവാണ്,‌ആരെങ്കിലും എന്നെ കണ്ടാൽ ,ഞാൻ പിടിക്കപ്പെട്ടാൽ ,അവളുടെ അവസ്ഥ എന്താവും , , നെഞ്ചിടിപ്പ് വർധിക്കാൻ തുടങ്ങി,കരിയില അനങ്ങുന്നതു പോലും സംശയത്തോടെ ഞാൻ തിരഞ്ഞു നോക്കാൻ തുടങ്ങി ,മുല്ലപ്പൂവിന്റെ സുഗന്ധം പരന്ന ആ രാത്രിക്കു സൗന്ദര്യത്തേക്കാൾ ഉദ്വേഗതയായിരുന്നു ഇനിയും ഇവിടെ നിന്നാൽ എന്നെ കണ്ടുപിടിക്കും എന്ന് പേടിച്ചു ഞാൻ ഉള്ളിലെ പൂജ്യം ദശാംശം അഞ്ചു ശതമാനം ധൈര്യം സംഭരിച്ചു അവളുടെ ജന്നലിൽ തട്ടി , ആ തട്ട് ഏറ്റു …. അഞ്ചു മിനിറ്റിനു ശേഷം മെസ്സജ് വരുകയും അവൾ കതകു മെല്ലെ തുറക്കുകയും ചെയ്തു ..

അവളെ ചുംബിച്ചിട് … കെട്ടിപിടിച്ചിട്… ഇന്നേക്ക് 7 ദിവസമായി , ആ ഇരുട്ടിലൂടെ ശരിക്കും സൂപ്പർമാനെ പോലെ ഞാൻ ആ മതിൽ ചാടി കടന്നതും അവളെ കണ്ടതും…… അപ്പോഴാണ് ആ മെസ്സേജ് വന്നത് , അഭി പ്രശ്നമായി , ആ ഫോട്ടോ ചേട്ടൻ കണ്ടു
അതെ അന്ന് രാത്രി പോയപ്പോ ഞങ്ങൾ കിടന്നു കൊണ്ട് എടുത്ത ഫോട്ടോ ഐശ്വര്യടെ ചേട്ടൻ കണ്ടിരിക്കുന്നു
ഞാൻ ഇവിടെ ചാകാറായി ഇരിക്കുവാ എന്ന് അവളുടെ മെസ്സേജ്
ഞാൻ എന്ത് ചെയ്യണം , നീ പറ ,എന്ത് വേണേലും ചെയ്യാം എന്ന് അഭി തിരിച്ചു മെസ്സേജ് ചെയ്തു.


മൂന്ന് ദിവസം കഴിഞ്ഞപ്പോ അഭിനെ അവന്റെ ഭഗവൻ കാത്തു.. സ്റ്റിൽ ഐ ലവ് യു , ഇന്ന് രാത്രി വരണം വീട്ടിൽ, എനിക്ക് കാണണം എന്ന് അവളുടെ മെസ്സേജ്
പക്ഷെ നീ ആ പ്രശ്നം എങ്ങനെ സോൾവ് ചെയ്തു എന്ന് മെസ്സേജ് അയച്ചു അഭി
അല്ലെങ്കിൽ വേണ്ട ഞാൻ അവിടെ വരുമ്പോ പറഞ്ഞാ മതി എന്ന് വീണ്ടും മെസ്സേജ് അയച്ചു
അവൾ പറഞ്ഞ കാരണം ഒരു പക്ഷെ അഭി അന്ന് വരെ അവന്റെ കൂടെ കൊണ്ട് നടന്നിരുന്ന ആത്മവിശ്വാസം ഇല്ലാതാക്കുന്നതായിരുന്നു : അത് ഇവിടെ ഒരു വേലക്കാരി ഉണ്ടല്ലോ, അവരെ കാണാൻ വന്ന അവരുടെ ഭർത്താവോ ജാരനോ ആയിരുന്നെന്നു ഐശ്വര്യടെ ചേട്ടനോട് അവൾ പറഞ്ഞെന്നു , അത് പറഞ്ഞപ്പോ ഐശ്വര്യടെ മുഖത്തും കറുപ്പിനോടുള്ള അറപ്പു അഭി ശ്രദ്ധിച്ചിരുന്നു ..

ഐശ്വര്യയെ സങ്കടപെടുത്താൻ തോന്നിയില്ല,അവളെ കെട്ടിപിടിച് ചുംബിച്ചിട്ടു അഭി വീട്ടിലേക്ക് തിരിച്ചു നടന്നു , ഒരു പക്ഷെ എന്റെ ഈ കറുത്ത നിറം ഈ സമയത്തു എങ്കിലും അവൾക്കു ഉപകരിച്ചല്ലോ എന്ന് ആശ്വസിക്കാൻ ആയിരുന്നു അഭിക്കിഷ്ടം
3 മണി ആയി കാണും അപ്പൊ,കറുപ്പ് മാറി വെളുത്തു വരുന്ന മാനം അവൻ ശ്രദ്ദിച്ചു …
അടുത്ത ദിവസം രാവിലെ പത്തു മണിക്ക് ഉറക്കം എഴുന്നേറ്റ അഭി കണ്ണാടി പോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി
അവിടെ റോഡരികിലെ ടെലഫോണ് പോസ്റ്റിൽ തൂക്കിയിരുന്ന ഒരു കരിങ്കൊടി കാറ്റത്തു പാറി പറക്കുന്നുണ്ടായിരുന്നു
ഇരുട്ടിന്റെ മറവിൽ മാത്രം തന്നോട് സ്നേഹം കാണിച്ചിട്ടുള്ള ഐശ്വര്യ..

By ivayana