മയിൽ പീലിത്തുണ്ടിനാൽ
നീ കോറിയിട്ട
പ്രണയത്തിന്
പൂർവ്വജന്മത്തിൻ
തുടിപ്പായിരുന്നു…..
സപ്തവർണ്ണങ്ങളിൽ
ചാലിച്ചെടുത്തൊരാ
മഴവിൽ കനവിന്റെ
കാന്തിയായിരുന്നു…
മനമേറെ തുടിച്ചൊന്നും
ഹൃത്തേറെ സ്പന്ദിച്ചും
അവനിലെ പാദപതനം
കേട്ടിരുന്നു ..
മൗന വേഗങ്ങളിൽ
നാം ഒന്നായി
കഥകളിലെ നിറമാർന്ന
കാഴ്ചകൾ തേടിയിരുന്നു…
പറഞ്ഞാലും തീരാത്ത
വിശേഷങ്ങൾ കോർത്തിണക്കി
മായാത്ത മറയാത്തഓർമ്മകൾ
തീർത്തിരുന്നു.
കേട്ടാലും കേട്ടാലും തീരാത്ത
പാട്ടുകൾ തേടിയൊരു
നിലാമഴയ്ക്കായ്
കാതോർത്തിരുന്നു…. ഞാൻ കാതോർത്തിരുന്നു…