അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കമലയും പ്രതിശ്രുതവരനും അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍ഫി എടുക്കുന്നതിനിടെ രണ്ടു പേരും കാല്‍വഴുതി വീണു.സമീപമുണ്ടായിരുന്നവര്‍ യുവാവിനെ രക്ഷിച്ചെങ്കിലും കമലയെ രക്ഷിക്കാനായില്ല. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.