അംബേദ്കർ : ഒരു പ്രബുദ്ധ ഇന്ത്യക്കായി”- ഗെയ്ൽ ഓംവെത്ത്മൊഴിമാറ്റം : – അജയ് പി . മങ്ങാട്ട് ബാബാസാഹിബ് അംബേദ്ക്കറിന്റെ സിദ്ധാന്തവും ദർശനവും ഇന്ത്യയിലെ വിശാല ജനാധിപത്യരാഷ്ട്രീയത്തിന് പണ്ടെന്നത്തേതിനേക്കാളും അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.ദലിത് സമുദായ നേതാവ് എന്ന മട്ടിൽ ന്യൂനീകരിക്കപ്പെട്ടിരുന്ന സാമ്പ്രദായിക പരിവേഷത്തിൽ നിന്നും അംബേദ്കർ പുറത്തുകടക്കുകയും ദലിത് ബഹുജനങ്ങൾക്കുപുറമെ , മുസ്ലിം – സിഖ് – ക്രൈസ്തവ ന്യൂനപക്ഷങ്ങളും സ്ത്രീ കയർ പ്രസ്ഥാനങ്ങളും അംബേദ്കറുടെ ആശയങ്ങൾ ധാരാളമായി വായിക്കുകയും ഉറക്കെപ്പറയുകയും ചെയ്യുന്നു . ഇടതുപക്ഷ – ലിബറൽ ആഖ്യാനങ്ങൾക്കും പഴയതിനേക്കാൾ പ്രിയങ്കരനാണ് അദ്ദേഹമിന്ന്.മറുവശത്ത് അംബേദ്കറെ ഹിന്ദു പരിഷ്കരണവാദിയായി സ്വാംശീകരിക്കാനും പുനരവതരിപ്പിക്കാനും സംഘപരിവാർ അത്യധ്വാനം ചെയ്യുകയുമാണ് ..ഗെയ്ൽ ഓംവെത്ത് രചിച്ച ജീവചരിതം അംബേദ്കർ എന്ന ഒറ്റയാന്റെ ജീവിതവും സമരവും ദർശനവും പ്രചേദനാത്മകമായി വരച്ചുകാട്ടുന്നു .

By ivayana