പിരിയുന്നു വർഷമേ നീ
ഈ പകലിൽ അറിയാതെപോയ
നിൻ കൗമാര ദിനങ്ങൾ
വരികില്ലിനി നിന്നരികിൽ
വിലാപങ്ങൾ മാത്രം ബാക്കിയാക്കി
നീ പിരിയുന്നെന്നിൽ നിന്നും
അളവറ്റ സ്നേഹം നിനക്കു ഞാൻ തന്നൂ
പകരമായി നീയെനിക്കു തന്നതോ
കണ്ണുനീർ മാത്രംഎങ്കിലും
നിന്നെ ഞാൻ മാറോട് ചേർത്തു
പിടയാതെ നോക്കിഇനിയും വരും
പുതിയൊരു സുന്ദരിയാംപകലെനിക്കായി..
രാവിന്റെ യാമങ്ങളിൽ വിരിയുന്ന പൂവിന്റെ
തേൻ കുടിക്കാൻ വണ്ടായി വന്നീടുക
നീയെന്നരികിൽ മൂളാതെ മുരളാതെ
വരിക നിറപുഞ്ചിരിയോടെ…
ചുംബനമുതിരും ചൊടികളുമായി…. !

സുരേഷ് പാങ്ങോട്

By ivayana