ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ കഴിഞ്ഞദിവസം പ്രവേശിപ്പിച്ചിരുന്നു. നിര്‍മാതാവ് ഷൂജിത്ത് സിര്‍ക്കാര്‍ ഇര്‍ഫാന്റെ ഖാന്റെ കുടുംബത്തെ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തു. ക്യാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ഖാന്‍ ഏറെ നാള്‍ വിദേശത്ത് ചികില്‍സയിലായിരുന്നു. അടുത്തിടെയാണ് തിരിച്ചെത്തിയതും സിനിമയില്‍ സജീവവമായതും. ബുധനാഴ്ച രാവിലെയാണ് മരണം.
അംഗ്രേസി മീഡിയം ആണ് ഇര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം. കൊറോണ വ്യാപനം കാരണം തിയറ്ററുകള്‍ അടച്ചിടുന്നതിന് തൊട്ടുമുമ്പാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പിന്നീട് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയായിരുന്നു.ന്യൂറോ എന്‍ട്രോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.വന്‍കുടലിന് അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഇര്‍ഫാന്‍ ഖാനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 54കാരനായ ഇദ്ദേഹം ഏറെ നാള്‍ ലണ്ടനില്‍ ചികില്‍സയിലായിരുന്നു.
മാതാവിന്റെ മരണത്തിന് ശേഷം ഒരാഴ്ച തികയും മുമ്പാണ് ഇര്‍ഫാന്റെ മരണം .ഇര്‍ഫാന്‍ ഖാനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ആജ്തക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ത്യനിമിഷങ്ങളില്‍ അദ്ദേഹത്തിന്റെ ഭാര്യ സുതപ സിക്ദാറും രണ്ട് ആണ്‍മക്കളും കൂടെയുണ്ടായിരുന്നു.ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കണക്കാക്കുന്ന ഇര്‍ഫാന് 2011ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് ജനനം. ചെറുപ്പത്തില്‍ ക്രിക്കറ്റിലായിരുന്നു താല്‍പ്പര്യം. പിന്നീടാണ് അഭിനയ രംഗത്തേക്ക് മാറിയത്.