നിന്നിൽ വാഴുമീശ്വരനെത്തേടി നീ അലയുവതെന്തിന്?
കണ്മുന്നിൽ വാഴും മാതാപിതാ ഗുരുക്കൾ നീ തേടും ദൈവങ്ങളല്ലോ.?
നിത്യവും മുറതെറ്റാതെയെത്തും ദിവാകരാ നിന്നി
ലും ,സർവ്വ ചരാചരങ്ങൾക്കും വാസമൊരുക്കുമീ
ധരണിയിലും പഞ്ചഭൂതങ്ങളാൽ ചമഞ്ഞപ്രകൃതി
യിലും നീ, ഈശനെ കാണാത്തതെന്തേ?
വാന വീഥികളിൽ ചമഞ്ഞോടും മേഘങ്ങളേ…
നിതാന്ത സത്യമാം അലയാഴിയേ…
പ്രകൃതി തൻ പുഞ്ചിരിയാം കുസുമങ്ങളേ…
ഹരിതാഭാങ്കിതമാം വനരാജികളേ…
കുണുങ്ങിയൊഴുകും കാട്ടാറുകളേ…
കോട്ട മതിലുകളായ് പരിലസിക്കും മലനിരകളേ…
പാറിപ്പറക്കും പക്ഷി ഗണങ്ങളേ… എങ്ങുമെങ്ങും
നിൻ ചൈതന്യം കണ്ടീടുന്നല്ലോ .
നിന്നിൽ വാഴുമാചൈതന്യത്തെ നീ ഉണരാത്ത
തെന്തേ?
ഏകനായെത്തി ഏകനായി വിട പറയും മുന്നേ
മമ ജീവിതം സാർത്ഥകമാക്കിടാം
നമുക്കു നാമായിടാം നമ്മിലുറങ്ങുമാ മഹാതേജസ്സിനെ പ്രോജ്വലിപ്പിച്ചിടാം.
അനീതികൾക്കെതിരെ ആഞ്ഞടിച്ചിടാം
നിൻ ശബ്ദം കിരാത ജന്മങ്ങൾക്കെതിരെ
മുഴക്കിടാം .
ഈ പുണ്യജന്മം നിനക്കായി മാത്രമല്ല പരനായും
പങ്കുവെച്ചിടാം.
നീയാരെന്ന് അറിഞ്ഞിടാം സ്വയം തന്നിലേക്ക്
തിരിഞ്ഞൊന്നു നോക്കിടാം.
ആ മഹാ ചൈതന്യം നിന്നിൽ വാണിടുമ്പോൾ
സഫലമാക്കിടാമീ പുണ്യജന്മം.
എങ്ങു തിരിഞ്ഞാലും നീ ,നീ മാത്രമെവിടെയും
ഞാൻ നിന്നിലും നീ എന്നിലുമെന്നറിഞ്ഞിടുമ്പോൾ
ഹാ! എത്ര ധന്യമീമാനവ ജന്മം!

Shyla Nelson

By ivayana