കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശി കടയ്ക്കൽ മുളമൂട്ടിൽ വീട്ടിൽ ഷെഫീഖ് റാവുത്തർ (32) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ സാൽമിയയിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഫിലിപ്പീനോ സ്വദേശിയായ ഭാര്യ മരിയയും മൂന്നുമാസം പ്രായമായ മകളും കുവൈറ്റിലുണ്ട്.