പിറന്നകാലത്തിലേ തമ്പുരാൻ ചൊല്ലി
പതിനേഴാം വയസ്സിലേ തലയിൽ
വെളുപ്പുമായ് ഊരുചുറ്റുക നീ….
പതിനേഴാം വയസ്സിലെത്തിയ ഞാൻ
ഇടയ്ക്കിടെ നിറം മാറിയ
തലയുമായ് ഏറെ ദിനങ്ങൾ സഞ്ചരിച്ചു….
കാലത്തിൻമാറ്റത്തിൻപിറ്റേന്നു
കണ്ടുമുട്ടിയവരെല്ലാം ചൊല്ലി
പാതിവഴിയേയും ഉപേക്ഷിച്ചുപോയോ
നിൻയുവത്വം.
മഞ്ഞളിച്ചൊരു ചിരിയും ചിരിച്ചു ഞാൻ
ചൊല്ലി,
കഴിഞ്ഞരാത്രിയിൽ തമ്പുരാൻ വന്നെന്നോടു
ചോദിച്ചു ;വെളുപ്പുവീണമുടിയോ വേണ്ടൂ
തലനിറയെ ചിന്തയോ… !
ഒന്നുമേയാലോചിക്കാതെ ഞാൻ ചൊന്നു,
ഒന്നുമില്ലാത്ത തലയേക്കാൾ മെച്ചം,
വെളുപ്പുകയറിയ തലതന്നെ….
ഒന്നുമന്ദമായ് ചിരിച്ചു തമ്പുരാൻ മെല്ലെ
തിരിഞ്ഞുനടക്കാൻ തുനിയുംന്നേരം
അൻപോടുചൊല്ലി
അങ്ങനെത്തന്നെയായിത്തീരട്ടെ.
ഇന്നുഞാനേറെ
സന്തോഷചിത്തനായിരിക്കുന്നതും
അക്കാലത്തെനിക്കുകിട്ടിയൊരനുഗ്രഹ –
ത്താലും ഞാൻ നിങ്ങൾക്കുമുമ്പിലൊരു
സാഹിത്യദാസനായ്
നിലനിന്നീടുന്നു…
ബിനു. ആർ.