അടുത്തയിടെ വളരെ ടോപ് ആയി നിന്നിരുന്ന ഒരു ചൈനീസ് ആപ്പായിരുന്നു ടിക് ടോക് ..അത് നമ്മുടെ ഇന്ത്യയിൽ നിർത്തലാക്കിയതോടെ പലരും മറ്റു പല വഴികൾ തേടി അങ്ങനെ ഇരിക്കുമ്പോളാണ് നമ്മുടെ പ്രമുഖ വ്ലോഗർമാരും ഫ്രീലാൻസ് ജേർണലിസ്റ്റുകൾ എന്ന് സ്വയം പരിചയപ്പെടുത്തുന്നവരും തന്റെ യൂട്യൂബ് ചാനലിലൂടെ പുതിയ വീഡിയോ ഇടുന്നു ..

ടിക് ടോക്കിനു ബദലായി മെയിഡ് ഇൻ ഇന്ത്യ ആപ്പ് വരുന്നു.അത് റിലീസ് ആയിരിക്കുന്നു എങ്ങനെയാണു ഉപയോഗിക്കേണ്ടത് മാത്രമല്ല ഒരാഴ്ചകൊണ്ട് ഏഴു ലക്ഷം ആളുകൾ അത് ഉപയോഗിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട് മലയാളികളായ ചിലരും അതുക്കുംമേലെ ..ലക്ഷങ്ങൾ കാഴ്ചക്കാരുള്ള യൂട്യൂബ് ചാനലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് .

ചൈനക്കാരെ വെല്ലുന്ന ഇന്ത്യൻ ആപ്പാണ് ഇതെന്നാണ് വാദം ..ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ കണ്ണുമടച്ചു ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യും ..എന്നാൽ ശരിക്കും ഈ മിട്രോൺ ആപ്പ് നമ്മുടെ ശത്രു രാജ്യമായ പാകിസ്ഥാൻ കാരുടെ ആപ്പാണ് .ഇത് ശരിക്കും പാകിസ്ഥാൻ ടിക് ടിക് കോപ്പി ചെയ്തതാണ്..പേരൊക്കെ ഏകദേശം ഇന്ത്യൻ ജനങ്ങളെ കൈയ്യിൽ എടുക്കുന്ന രീതിയിൽ തന്നെയാണ് ..മിട്രോൺ ..

ഏതാണ്ട് നമ്മുടെ നരേന്ദ്ര മോദിയുടെ സംസാരത്തോട് സാമ്യം തോന്നുന്ന രീതിയിലും ആണ് .പിന്നെ ഇന്ത്യയുടെ സ്വന്തം ആപ്പ് എന്ന പ്രചരണവും ഇതൊക്കെ കേൾക്കുമ്പോൾ പ്രത്യേകിച്ച് വടക്കേ ഇന്ത്യക്കാർ കണ്ണടച്ച് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നു ..എന്നാൽ പാകിസ്ഥാന്റെ ഉടമസ്ഥതയിൽ ഇന്ത്യയിൽ ഉണ്ടാക്കിയെടുത്ത ഒന്നാണ് .ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടീമാണ് മിട്രോൺ ആപ്പ് വികസിപ്പിച്ചത്..

മിട്രോൺ അപ്ലിക്കേഷൻ ടിക് ടിക് കോഡ് 34 ഡോളറിന് വാങ്ങിയാണ് ഉണ്ടാക്കിയതെന്ന് ടിക്ടിക് ഡെവലപ്പർ ക്യുബോക്‌സസിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ഇർഫാൻ ഷെയ്ഖ് അറിയിച്ചിരുന്നു. ടിക്ടോക്കിനെ അനുകരിച്ചല്ല മിട്രോൺ പ്രവർത്തിക്കന്നതെന്ന് അപ്ലിക്കേഷന്റെ സഹസ്ഥാപകർ പറഞ്ഞതായി ഗാഡ്ജറ്റ് 360 റിപ്പോർട്ട് ചെയ്തിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ “സ്‌പാംആന്റ് മിനിമം ഫങ്ഷനാലിറ്റി ” നയം ലംഘിച്ചതിനാൽ കുറച്ച് ആഴ്‌ച മുമ്പ് ഗൂഗിൾ മിട്രോൺ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു.മറ്റ് അപ്ലിക്കേഷനുകളിൽ കണ്ടന്റ് കോപ്പി ചെയ്യുന്നുവെന്നും അവ മാറ്റം വരുത്താതെയും സോഴ്സ് വെളിപ്പെടുത്താതെയും ഉപയോഗിക്കുന്നുവെന്നുമാണ് ഗൂഗിൾമിട്രോൺ ആപ്പിന് നേരെ ഉന്നയിച്ച മറ്റൊരു ആരോപണം. ജൂൺ 5ന് പ്ലേ സ്റ്റോറിൽ ആപ്പിനെ തിരിച്ചെടുത്തു.

എന്നാൽ മിട്രോൺ ആപ്പിന്റെ ഡെവലപ്പേഴ്‌സ് പാകിസ്ഥാനികൾ ആണ് .അവർ വിൽപനക്ക് വച്ചിരിക്കുന്ന ഒരു കോഡ് വച്ച് അതുണ്ടാക്കിയിരിക്കുന്നുവെന്നുമാത്രം..ഈ കോഡ് എഡിറ്റ് ചെയ്യാൻ ആകാത്തവിധം അവർക്കു ഉപഭോക്താക്കളുടെ വിവരങ്ങൾ ട്രാക് ചെയ്യാവുന്ന രീതിയിൽ ഇത് രൂപപ്പെടുത്തിയിരിക്കുന്നു .മിട്രോൺ ഇന്ത്യക്കാർ ഉപയോഗിക്കുമ്പോൾ നമ്മുടെ വിവരങ്ങൾ ചെന്നെത്തുന്നത് പാകിസ്ഥാന്റെ ഡെവലപ്പറിലേക്ക് ആണ് .

ഇത് ഒരു യഥാർത്ഥ ടിക് ടിക് ആപ്പിന്റെ കോപ്പി ആണ് മിട്രോൺ അതായത് പാകിസ്ഥാനികളുടെ ടിക് ടിക് എഡിറ്റ് ചെയ്തു അവർ മിട്രോൺ ആക്കി മാറ്റിയിരിക്കുന്നു .അതിനു അവർ മെയിഡ് ഇൻ ഇന്ത്യ എന്ന് പറഞ്ഞു കുറച്ചു നാളുകൾക്കു മുൻപ് അപ്ഡേറ്റ് നൽകി ..കുറച്ചു കളറും കുറച്ചു ഐക്കോൺസും നൽകി എന്നുമാത്രം.

ഈ മിട്രോൺ ആപ്പ് നമ്മൾ ഇന്ത്യക്കാർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ട്രാക്ക് കോഡ് വഴി പാകിസ്ഥാനിൽ ഇരുന്നുകൊണ്ട് അവർ നമ്മുടെ സകല ഡീറ്റൈൽസും അറിയും . ഒരു ആപ്പ് വരുത്തുന്ന വിനയെ ..

ഇപ്പോൾ കുറെയൊക്കെ നിങ്ങൾക്ക് മനസ്സിലായിക്കാണും….. എന്തുകൊണ്ട് ആണ് നമ്മുടെ പ്രധാനമന്ത്രി ഈ ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതെന്ന് .. ഇങ്ങനെ ആണ് ആപ്പുകൾ നമ്മളെ ആപ്പിലാക്കുന്നത് ..

By ivayana