.കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവർ മൺമറയുമ്പോൾ, അവസാനമായി അവരെ ഒരു നോക്കു കാണാൻ സാധിക്കാത്തതും, അവരുടെ പ്രിയശരീരങ്ങൾ വെറും മൃഗങ്ങളുടേതു പോലെ ആരോ,എവിടെയോ വലിച്ചിഴച്ച് കുഴിച്ചുമൂടുന്നതും, ജീവിച്ചിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കും മറക്കാനാവാത്ത ഹൃദയവേദനയായി എന്നും അവശേഷിക്കും.ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളും നിർബന്ധമായും നടപ്പിലാക്കേണ്ടി വന്ന കടുത്ത കോവിഡ് മാനദണ്ഡങ്ങളാണിതിന് ഇടവരുത്തിയത്.പ്രാണനെക്കാൾ വലുതായി മറ്റൊന്നില്ലല്ലോ, എന്തു ചെയ്യാം?എന്നാൽ ലോക്ഡൗണിൻ്റെ കാലത്തും അതിനുശേഷവും, ധനാഢ്യർക്കും, ഉന്നത സ്ഥാനമലങ്കരിച്ചവർക്കും, സ്വാധീനമുള്ള വർക്കും മരണാനന്തരയാത്രക്ക് വലിയ ഗ്ലാനിയോ, കുറവോ ഒന്നുമുണ്ടായില്ല!വിദേശത്തുവെച്ച് മരണം വരിച്ച വ്യവസായ പ്രമുഖനും, കോവിഡ് ബാധിച്ച് അന്തരിച്ച മുൻരാഷ്ട്രപതിയും മറ്റും ചില ഉദാഹരണങ്ങൾ മാത്രം.പരക്കെ മരണഭീതിയും, കർശന നിയന്ത്രണ ങ്ങളുമുള്ളതിനാൽ മാന്യമായശവസംസ്കാരം പോലും കോവിഡിൻ്റെ ഇരകൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണെങ്ങും.ഈ ദുരവസ്ഥക്ക് പരിഹാരമാണ്, കൊല്ലത്തെ DYFI യുടെ ധീരസഖാക്കൾ നിർവ്വഹിക്കുന്ന മനുഷ്യത്വം നിറഞ്ഞ സാഹസികമായ ഈ “സന്നദ്ധകർമ്മം”.ഈ യുവാക്കളുടെ മനുഷ്യത്വത്തെ എത്ര വാഴ്ത്തിയാലും അധികമാവില്ല.കേരളത്തിലുടനീളം, ഈ ‘യുവമാതൃക’ നടപ്പിലാക്കാനുള്ള ആത്മാർത്ഥമായ ശ്രമമുണ്ടാകണം. അഭിവാദനങ്ങൾ. …..