മുറ്റത്തെ തേൻ മാവ് ആദ്യമായ് പൂത്തു
മോഹങ്ങളെന്നിൽ പൊട്ടിവിടർന്നു.
ആദ്യമായ് കായ്ക്കുന്ന മാങ്കനി കാണാൻ
നോക്കിയിരുന്നു ഞാൻ നാളുകളെണ്ണി
മാവിൻ്റെ കൊമ്പിലെ ചില്ലയിൽ വന്നു
കുഞ്ഞു ക്കുരുവികൾ കൂടൊന്നു കൂടി
.പാറി നടന്നവർ തേൻ കനിയുണ്ണാൻ
മാവിൻ്റെ കൊമ്പിലിരുന്നൂ ഞ്ഞാലിലാടി
തൈമാവിൻ. കൊമ്പിലെ
പൂങ്കുലയിന്മേൽ പച്ചനിറമുള്ള മാങ്ങയായ് മാറി.
മൂത്തുപഴുത്തുള്ള മാങ്കനി കാണാൻ
മാവിൻ ചുവട്ടിൽ ഞാൻ ചെന്നു നിൽക്കും
അണ്ണാറക്കണ്ണനും കുയിലമ്മയും കൂടി
സംഗീതധാരകൾ തീർത്തു മാങ്കൊമ്പിൽ
‘എൻ്റെ മനസ്സിലെ മോഹങ്ങളെല്ലാം
ഓരോന്നായ് വന്നു തുടങ്ങീടും മുൻപേ
മാങ്കനിയെല്ലാം പഴുത്തു തുടങ്ങി
കൂട്ടുകാരോടൊത്ത് ഓടിയും ചാടിയും
മാമ്പഴം വീഴുന്നതും കാത്തിരുന്നു
കൂട്ടമായ് കിളികളും പാറി നടന്നു
‘ഉത്സവം വന്ന പോൽ തോന്നിത്തുടങ്ങി
അണ്ണാറക്കണ്ണനും കുയിലമ്മയും കൂടി
കൊത്തിയിട്ടോരോന്നെനിക്കു വേണ്ടി
എൻ മനമാകെ കൊതിയൂറി നിന്നു
മാമ്പഴം തിന്നുന്ന കാര്യമോർത്തു……..