കൊല്ലം കുളത്തുപ്പുഴ സ്വദേശി ജൈസൽ ബഷീർ . പല ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട് എങ്കിലും കുടുംബത്തിലെ ദാരിദ്ര്യം മാറ്റാൻ കഴിഞ്ഞില്ല . അതുകൊണ്ടാണ് മറ്റൊരു അവസരം കിട്ടിയപ്പോൾ സൗദിയിൽ വീട്ടുഡ്രൈവർ ജോലിക്കു വന്നത് . സ്പോൺസറാണെങ്കിൽ . മുത്തവ്വ . പള്ളിയിലെ ഇമാം . മറ്റൊന്നും ആലോചിച്ചില്ല . ദൈവത്തിനോട് അടുത്ത് നിൽക്കുന്ന വ്യക്തിയാണല്ലോ തനിക്ക് പ്രയാസങ്ങളൊന്നും ഉണ്ടാകില്ല എന്ന വിശ്വാസത്തിൽ ജോലി ആരംഭിച്ചു .
ആദ്യ ദിനം തന്നെ പണി കിട്ടി . റൂമിൽ എ സി . ഇല്ല . സ്പോൺസറോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു . റസൂൽ എ സി . യിലല്ല കിടന്നിരുന്നത് . പിന്നെ നിനക്കെന്താ . നീ . ഹിന്ദിയാണ് . അന്ന് മുതൽ ഓരോ വിഷയങ്ങളുമായി നരക തുല്യമായ ജീവിതം ഒന്നര കൊല്ലം ഈ ചെറുപ്പക്കാരൻ സഹിച്ചു ജീവിച്ചു .. ജൈസലിന്റെ ചുറ്റുവട്ടത്തുള്ള . മറ്റു മലയാളികൾ ചാരിറ്റി ഓഫ് പ്രവാസി മലയാളി സംഘടനയുടെ അംഗങ്ങളായിരുന്നു . അവർ എപ്പോഴും ജൈസലിനെ സഹായിച്ചുകൊണ്ടിരുന്നു .
വീട്ടിൽ നിന്നും സ്ത്രീകളുമായി പുറത്തു പോയാൽ അവർ എവിടെയാണ് പോകുന്നത് . ആരോടാണ് സംസാരിക്കുന്നത് . ഇതെല്ലം മനസ്സിലാക്കി . തിരികെയെത്തുമ്പോൾ സ്പോൺസറിനോട് പറയണമെന്ന് അദ്ദേഹം പറഞ്ഞു . തന്നെക്കൊണ്ട് അങ്ങിനെ ചെയ്യാൻ കഴിയില്ല എന്ന് ജൈസൽ പറഞ്ഞു . അന്ന് മുതൽ അകാരണമായി മർദ്ദനവും തുടങ്ങി . ഇനി ഇവിടെ തുടരാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ജൈസൽ . കൂട്ടുകാരോടൊപ്പം എന്നെ കാണാൻ വന്നു .
ഒരുപാട് സങ്കടങ്ങൾ പറഞ്ഞു എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു . ഇനി എന്തെങ്കിലും ഗുരുതരമായ വിഷയം ഉണ്ടായാൽ എന്നെ അറിയിക്കൂ . ഞാൻ ഉടനെ അവിടെയെത്തും . വേണ്ടത് ചെയ്യാം . എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു . അന്ന് രാത്രി 8, 30, ന്. അലറിക്കരഞ്ഞു കൊണ്ട് ജൈസൽ എന്നെ വിളിച്ചു . എന്നെ തല്ലി അവശനാക്കി മുറിയിൽ പൂട്ടിയിട്ടു . വെള്ളവും വെളിച്ചവുമില്ല . എല്ലാം കട്ട് ചെയ്തു . എന്നെ രക്ഷിക്കണം .. ഒട്ടും സമയം കളയാതെ ഞാനവിടെയെത്തി . കൂട്ടുകാരെല്ലാവരും പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു . ഞാൻ ജൈസലിനെ വിളിച്ചു യാതൊരു അനക്കവുമുണ്ടായിരുന്നില്ല . ഉടനെ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ എത്തി ഞാൻ വിവരം ധരിപ്പിച്ചു .
ആ സമയം അവിടെ ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും . നല്ല മനുഷ്യ സ്നേഹികളായിരുന്നു . ഉടനെ രണ്ട് പോലീസുകാർ എന്റെ വാഹനത്തിന്റെ പുറകിലായി ജൈസലിന്റെ വീട്ടിലേക്ക് വന്നു . വീട്ടിലെത്തിയ ഉദ്യോഗസ്ഥർ . സ്‌പോൺസറെ വിളിച്ചു . പുറത്തു വന്ന അദ്ദേഹത്തോട് ജൈസലിനെ വിളിക്കാൻ പറഞ്ഞു ..ജൈസൽ ഇവിടെയില്ല . സ്ത്രീകളോടൊപ്പം . മാളിൽ പോയിരിക്കയാണെന്നു സ്പോൺസർ പറഞ്ഞു . ആദ്യമേ തന്നെ ഉദ്യോഗസ്ഥരോട് എല്ലാ കാര്യങ്ങളും വിശദമായി ഞാൻ പറഞ്ഞിരുന്നു . അതുകൊണ്ടുതന്നെ . ജൈസലിന്റെ മുറി തുറക്കാൻ പോലീസ് ആവശ്യപ്പെട്ടു .മുറി തുറന്നപ്പോൾ . ഇരുട്ടിൽ തളർന്നു അവശനായി കിടക്കുന്ന ജൈസലിനെ കണ്ട പോലീസ് . കയ്യോടെ സ്‌പോൺസറെ പിടിച്ചു പോലീസ് വാഹനത്തിൽ കയറ്റി .
കൂട്ടുകാരോട് ജൈസലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു . എന്നോട് സ്റ്റേഷനിലേക്ക് ചെല്ലാനും പറഞ്ഞു . ജൈസലിന് രണ്ടു മാസത്തെ ശമ്പളം കിട്ടാനുണ്ടായിരുന്നു . ഫൈനൽ എക്സിറ്റടിച്ച പാസ്പ്പോർട്ടും ടിക്കറ്റും . ശമ്പളകുടിശ്ശികയും . മൂന്ന് ദിവസത്തിനുള്ളിൽ എന്നെ ഏൽപ്പിക്കാമെന്നു സ്പോൺസർ പോലീസ് സ്റ്റേഷനിൽ വെച്ച് എഴുതി ഒപ്പിട്ടു തന്നു . എന്നാൽ പിറ്റേ ദിവസം രാത്രി .9, മണിക്ക് സ്പോൺസർ എന്നെ വിളിച്ചു എല്ലാ കാര്യങ്ങളും എനിക്ക് കൈമാറി . അപ്പോൾ തന്നെ ഞങ്ങൾ ജൈസലിന് കൈമാറി .
പിറ്റേ ദിവസം ജൈസൽ ഞങ്ങൾക്കെല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് യാത്രയായി . ഈ കേസ്സ് എന്റെ സഹപ്രവർത്തകർക്ക് . തിരുവോണത്തിന്റെ പ്രതീതിയായിരുന്നു . ഞാൻ ഏറ്റെടുക്കുന്ന എല്ലാ കേസുകളും വിജയം വരിക്കാൻ കഴിയുന്നതിൽ . സർവ്വശക്തനായ തമ്പുരാനോടും . എനിക്ക് പ്രചോദനം നൽകുന്ന നിങ്ങൾക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു …….