കരളിൽ ഇരുട്ടുനിറഞ്ഞും,
ഉന്മാദത്തിലാണ്ടും,
ഇന്നുഞാനലയുന്നീ,
തെരുവീഥിയിൽ!
കളിപറഞ്ഞും,സ്നേഹം നടിച്ചും,മോഹിപ്പിച്ചും, എന്തിനെന്നെ
നീയൊരുന്മാദിനിയാക്കി.
എൻമനവും,തനുവും കവർന്നെടുത്തു നീ!
ഒടുവിലീ,പാതയിൽ
തനിച്ചാക്കിയകന്നെന്തിന്?
ഈവഴിത്താരയിൽ
ഉന്മാദത്തിലാണ്ടലയുമ്പോഴും,
നിന്നോർമ്മകളാണെനിക്ക് പ്രിയം!
മറഞ്ഞും,മറയാതെയും
നോക്കിനരന്മാരെന്നെ,
ഭ്രാന്തിയെന്ന നാമകരണത്താൽ വാഴ്ത്തി.
സഹിയാതെ തപമാർന്നെൻ മനവും,
സ്വയം മടുത്തും, അശ്രുവർഷിച്ചും,
ബോധമണ്ഡലംവിട്ടലയുന്നു ഞാൻ!
ബേബിസബിന