നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണം
നീട്ടി പിടിച്ചോരാ കൈകളിലന്നവും
നിർദയം ക്ഷമിക്കണം വിശപ്പിന്റെ കുറ്റങ്ങൾ
നിറമുള്ളരാകാശം കാട്ടികൊടുക്കണം
‘അമ്മതൻ കൈതണ്ട ചുക്കിചുളിഞ്ഞപ്പോൾ
അച്ഛന്റെയാശ്രയ കാലുകളോടിഞ്ഞപ്പോൾ
അന്നതു നടക്കുവാൻ പഠിപ്പിച്ച തോണികൾ
ആ തോണി നിന്റെയീ തുഴയോട് ചേർക്കണം
മലർന്നു കിടന്നൊന്ന് തുപ്പാതെ നോക്കണം
മറവിയിലാ മന്ത്രം മായാതെ നോക്കണം
മടിയിൽ കിടക്കുമാ പൈതലിൻ കണ്ണുകൾ
മുറിയാതെയറിവിനെ കാത്തുകൊണ്ടീടനം
ഒരുമ്മയോടോത്തവർ നിറങ്ങൾ മെനയണം
ഓരോ നിറത്തിലും വർണ്ണങ്ങൾ കാണണം
ഒന്നിച്ചിരുന്നവർ മഴവില്ല് തീർക്കണം
ഓമനിക്കാനായിയവരോർമ്മകൾ നെയ്യണം
നാളത്തെ നന്മയ്ക്കായി നൽവിത്തു പാകണം
നാശം വിതക്കാതെ നല്ലോണം നോക്കണം
നാളത്തെ നന്മരം നന്മകൾ ചൊരിയണം
നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണം
ഹരി കുട്ടപ്പൻ