മരണമെത്തും വഴികളിലൂടെ
നിത്യവും നമ്മൾ സഞ്ചരിച്ചീടുന്നു
തിരിച്ചറിഞ്ഞിടാതെയേവരും
വെല്ലുവിളികൾ നടത്തീടുന്നു
ക്ഷണനേരം മതിയൊടുങ്ങീടുവാൻ
കക്ഷണങ്ങളായ് ചിന്നിചിതറീടുവാൻ
വാരിക്കൂട്ടി കൊട്ടയിലാക്കീടുവാൻ
ആറടി മണ്ണിന് ഇരയാകുവാൻ
ആയുസ്സിൻ ദൂരമറിഞ്ഞിടാതെ
വേഷങ്ങൾ നമ്മളെത്ര അണിയുന്നു
മതിവരാതെ കൊതി തീരാതെ
സകലതും വെട്ടിപ്പിടിച്ചീടുന്നു..