വെറുക്കപ്പെട്ട ജന്മമെന്ന് പഴിപറയുമ്പോഴും
വെറുക്കപ്പെടാതിരിക്കാൻ
ചെയ്തുപോയ ഓരോ അപരാധവും
പേക്കിനാവും കണ്ട് സ്‌തംഭിച്ചു നിൽക്കവേ
ഉറഞ്ഞു തുള്ളുന്നവൻ
വെളിച്ചപ്പാടെന്നപോൽ
വാൾമുനയിൽ തൂങ്ങിയാടുന്ന രക്തത്തുള്ളിക്കണക്കേ
ആടിയുലയുന്നെൻ ജീവിതം
പോയ്മറഞ്ഞ വസന്തവും ഗ്രീഷ്മവും
പെയ്യാതെപെയ്യുന്നു മനതാരിലെങ്ങും
വസന്തത്തിൻ പൂക്കൾതേടി
ഞാനലയുന്നു വൃന്ദാവനത്തിലും.
ഓരോ പുഷ്പവാടിയിലും
വിടർന്നുനില്ക്കുന്ന ശവംനാറിപ്പൂക്കളേപ്പോൽ
ബലിയടങ്ങുന്നെൻ ജീവിതം
സ്നേഹത്തിൻ ബലിക്കല്ലിൽ.

(സ്വപ്ന അനിൽ )

By ivayana