രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾ ഒരു ജനതയുടെ ജീവനും ജീവിതത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള ചെറുത്തു നിൽപ്പാണ്. പൗരത്വ ബില്ലിന് എതിരെയുള്ള പ്രക്ഷോഭങ്ങളും അങ്ങനെ തന്നെ. ലോകത്ത് അവൈലബിൾ ആയ ഏത് ഡയലുട്ടറിൽ ലയിപ്പിച്ചാലും ഇതിലും ചെറുതാക്കി ആ സമരങ്ങളെ കാണാൻ കഴിയില്ല. നിലനിൽപ്പിന് വേണ്ടിയുള്ള ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങളാണ് ഏറ്റവും വലിയ സമരങ്ങൾ. ആ സമരക്കാരെ ആണ് കങ്കണ തീവ്രവാദികൾ എന്ന് വിളിച്ചത്, അക്ഷയ് കുമാറിൽ തുടങ്ങി കങ്കണ വരെ നീളുന്ന, തീവ്ര ഹൈന്ദവ പൊളിറ്റിക്കൽ വിഴുപ്പുകൾ ഒത്തിരി ഉണ്ട് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ. ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. മലയാളത്തിൽ സുരേഷ് ഗോപി, കൃഷ്ണകുമാർ രാജ സേനൻ തുടങ്ങി ഒത്തിരി പേർ അത് പരസ്യമായി തന്നെ പ്രഖ്യാപിച്ച് അത് ആഘോഷിച്ചവരല്ലേ. സിനിമ ഉൾപ്പടെയുള്ള കലാ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന ഇതിന്റെ വലിയ പ്രശനം മറ്റൊന്നാണ്, ഇവരൊക്കെ വിധേയപ്പെട്ട, കൊടി പിടിക്കുന്ന, ചേർത്ത് പിടിക്കുന്ന സംഘടനാ സംവിധാനമാണ് രാജ്യത്ത് ആവിഷ്കാര സ്വാതന്ത്ര്യത്തെ ഏറ്റവുമധികം വേട്ടയാടിയിട്ടുള്ളത്. ഗൗരി ലംകേഷും കൽബുർഗിയും പാൻസാരെയും ഉൾപ്പടെയുള്ളവർ കൊല്ലപ്പെട്ടത് പറയാനുള്ളത് പറഞ്ഞതുകൊണ്ട് മാത്രമാണ്. രാജ്യത്തൊരു ഡോക്യൂമെന്ററി പ്രദർശിപ്പിച്ച ഘട്ടത്തിൽ അവർക്ക് ആക്സെപ്റ്റ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് മാത്രം സ്ക്രീനിന് തീയിട്ട് പ്രതിഷേധം രേഖപ്പെടുത്തിയ ആൾക്കൂട്ടം മേൽ പറഞ്ഞ സംഘടനാ സംവിധാനത്തിന്റെ ഉൽപ്പന്നമാണ്.. ocean of tears ആണ് എന്നാണ് ഓർമ.ഉഡ്താ പഞ്ചാബ് പദ്മവത് തുടങ്ങി എന്തോരം ഇന്ത്യൻ സിനിമകളാണ് സെൻസെറിംഗുമായും മറ്റും ബന്ധപ്പെട്ട ഭരണകൂട അക്രമങ്ങൾക്കും തീവ്ര ഹിന്ദുത്വയുടെ പൊളിറ്റിക്കൽ പ്രൊഡക്ടുകളായ ആൾക്കൂട്ട ആക്രമണങ്ങൾക്കും വിധേയമായിട്ടുള്ളത്.പദ്മവത് പ്രദർശിപ്പിച്ച സംഘപരിവാർ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഭരണകൂടത്തിന്റെ അറിവോടെ തന്നെ കലാപങ്ങൾ ഉണ്ടായത് നമ്മൾ കണ്ടതല്ലേ..പ്രക്ഷോഭകാലത്ത് ജെ എൻ യു സന്ദർശിച്ചതിന്റെ പേരിൽ മാത്രമാണ് ദീപിക പദുകോണിന് സൈബർ സ്പേസിൽ അക്രമം നേരിടേണ്ടി വന്നത്..അനുരാഗ് കശ്യപ് കമൽ ഹാസൻ പ്രകാശ് രാജ് പാ രഞ്ജിത്ത് തുടങ്ങിയ, എതിർപ്പുകളുടെ പക്വതയും കരുത്തുമുള്ള ശബ്ദങ്ങളെ സൈബർ സ്പേസിലും അല്ലാതെയും നിരന്തരം വേട്ടയാടുന്നത് നമ്മൾ ഇപ്പോഴും കണ്ടുകൊണ്ട് ഇരിക്കുവല്ലേ.. മലയാളത്തിൽ ആണേൽബാംഗ്ലൂരിൽ വെച്ച് ആഭാസം സിനിമയുടെ ഭാഗമായ ബസ്സിൽ മുഹമ്മദ് അലി ജിന്നയുടെ പടം ഉള്ളതുകൊണ്ട് മാത്രം ഇവർ കൊടി പിടിച്ച് കൂട്ടമായി വന്ന് ചിത്രീകരണം തടഞ്ഞത് ഓർമ ഇല്ലേ.. അടൂരും പ്രിയനന്ദനനും സനൽ കുമാർ ശശിധരനും ആക്രമിക്കപ്പെട്ടിട്ടില്ലേ.. ആഷിക് അബു, റിമ കല്ലിങ്ങൽ വിനായകൻ തുടങ്ങി എന്തോരം പേരാണ് സൈബർ സ്പേസിലും അല്ലാതെയും വേട്ടയാടപ്പെട്ടിട്ടുള്ളത്.. ഇപ്പോഴും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്.ഇതുൾപ്പടെ കലാ പ്രവർത്തനങ്ങൾക്ക് നേരെയും കലാകാരന്മാർക്ക് നേരെയും എണ്ണിയാൽ ഒടുങ്ങാത്ത അത്രയും അക്രമം നടത്തിയിട്ടുള്ള പൊളിറ്റിക്കൽ ഐഡിയോളജി ആണ് ഇന്ത്യൻ തീവ്ര ഹിന്ദുത്വയുടേത്.സൈബർ സ്പേസിലും ഓഫ്ലൈൻ പ്ലാറ്റ്ഫോമിലും ആർട്ട് ഫോമിന് നേരെയും ആർട്ടിസ്റ്റുകൾക്ക് നേരെയും ഏറ്റവുമധികം അക്രമം നടത്തിയിട്ടുള്ള പൊളിറ്റിക്സ് ആണ്, ആവിഷ്കാരങ്ങൾക്ക് നേരെയുള്ള അക്രമങ്ങളുടെ ബ്രാൻഡ് നെയിം ആണ്.അവരോട് ചേർന്ന് നിന്നാണ് അക്ഷയും കങ്കണയും ഉൾപ്പടെയുള്ള മേൽ പറഞ്ഞവർ അവരുടെ പൊളിറ്റിക്സ് കെട്ടിപ്പടുക്കുന്നത്, അവരെയാണ് രജനിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പെർ താരങ്ങൾ തൊട്ടും തലോടിയും സുഖിപ്പിക്കുന്നത്. ഇപ്പോഴും നിങ്ങൾക്കത് അവരുടെ പേഴ്സണൽ ചോയ്‌സ് മാത്രമായി കണ്ട് നിസ്സാരവൽക്കരിക്കാൻ തോന്നുന്നുണ്ടെങ്കിൽ നമ്മൾ തമ്മിൽ കൂടുതൽ സംസാരിക്കുന്നതിൽ അർത്ഥമില്ല.