കിനാവുപോലെ പ്രാണനിൽ
പിണഞ്ഞ പ്രിയമോർമകൾ
മറഞ്ഞുപോയി കടുത്ത വേനലിൽ
തനിച്ചാക്കിയെന്നെ നിർദ്ദയം
നിലാവുപോലെ പുഞ്ചിരിച്ചു
പ്രിയദമായ വാക്കുകൾ മൊഴിഞ്ഞവർ
വേനലിൻ വറുതിയിലോർമളിൽ
തീകോരിയിട്ടു പറന്നകന്നു മൂകമായ്
മാനസത്തിൽ വിങ്ങലേകി
മഴവില്ലുപോലെ മാഞ്ഞു പോയി
മനതാരിലെന്നും വിളങ്ങി നിൽക്കും സ്നേഹമേ
പ്രിയദമാകുമോർമകൾ.