അടുപ്പിൽതിളയ്ക്കുന്ന
വെള്ളത്തിലരികഴുകിയിടുമ്പോൾ
അരികത്തിരിക്കും എന്മകൻ
ചുണ്ടുകൾനനച്ചുനുണഞ്ഞുകൊണ്ടു
ആർത്തിയോടെ കേഴുന്നു
വിശക്കുന്നമ്മേ…
കഴിഞ്ഞമഴയുടെ ഓർമപുതപ്പിനുള്ളിൽ
പണിയും പണവുമില്ലാതെ
കഴിഞ്ഞരാത്രിയിൽ അരികെപറ്റിച്ചേർന്നുകിടക്കവേ
തന്മകൻ തന്നോടുപറയാതെപറഞ്ഞു
വിശക്കുന്നു വയറിനുള്ളിൽ
വിശപ്പ് എരിയുന്നു
വയറിനുള്ളിലെ നെരിപ്പോടിനുള്ളിൽ
കനലെരിയുന്നു………
അടുപ്പിൽ തിളക്കുന്നകഞ്ഞിയിൽ
നോക്കിത്തളർന്ന തന്മകൻ
തന്നോടുമൊഴിഞ്ഞു അമ്മേ
ഒരുതാരാട്ടുപാടൂ
പാടിയുറക്കെൻവിശപ്പിനെ
വിറളിപിടിച്ചമനസ്സിനെ……
മഴയായിപ്പിറന്നുവീണ ഈ നിമിഷത്തിനെ
ശപിക്കാതെ ശപിച്ചു ഞാൻ
കണ്ണുനീരൊപ്പിഞാൻ
പാടാതേപാടി പറയാതെപറഞ്ഞു
രാരീരാരീരംരാരോ…….
തിളയ്ക്കുന്നകഞ്ഞിയുടെ മൂളക്കം
രാവിൻചീവീടിൻശബ്ദമായി
നിറയവേ എന്മകൻപുലമ്പി
കഞ്ഞിവെന്തുവമ്മേ …. !!!!!

          ബിനു രാധാകൃഷ്ണൻ.

By ivayana