ക്വാറന്‍റയിൻ 28 ൽ നിന്ന് 7 ദിവസമായി ചുരുക്കിയിരിക്കുന്നു!
ഇങ്ക്യുബേഷൻ പിരീഡ്…ശാസ്ത്രം…പ്ലിംഗ്!
(ശാസ്ത്രത്തെ ദുരുപയോഗം ചെയ്യുന്നവരുടെ പിഴവ്..)
.
എന്തിനായിരുന്നു 28 ദിവസം
ജനങ്ങളെ ബുദ്ധിമുട്ടിച്ചത്?
.
ദീം തരികിട തോം..
.
ഇനിമുതൽ കോവിഡ് രോഗികൾ വീട്ടിൽ കിടന്നാൽ മതി..
ആംബുലൻസ് …സൈറൺ..മെഡിക്കൽ കോളെജ്.. എന്തിനായിരുന്നു.?
.
ദീം തരികിട തോം..
.
ദിനേന അയ്യായിരം രോഗികളും ഏറെ മരണങ്ങളും സൃഷ്ടിയ്ക്കപ്പെടുമ്പോഴാണ് ഈ കൗതുകം.
.
കൗതുകങ്ങൾ വേറെയുമുണ്ട്.
.
- മാസ്‌ക് കടിച്ച പട്ടിയുടെ പിന്നാലെ ഓടിയത്..
. - നിരീക്ഷണ വീട്ടിലേക്ക് കയറിച്ചെന്ന പൂച്ചയെ കൊന്നത്…
. - ക്വറന്റൈനിൽ കഴിയുന്നവന് പത്രം നിഷേധിക്കപ്പെട്ടത്
.
4.കയ്യിലിരുന്ന കറൻസി വീട്ടുമുറ്റത്തിട്ടു കൊടുത്തിട്ടും അതെടുക്കാൻ ഒരുമാസം കാത്തിരുന്നത്…
. - ചാർട്ടേഡ് ഫ്ലൈറ്റിൽ വന്നവരിലൊരാൾ കുസൃതിക്കായി തന്‍റെ കൈവശമുള്ള പുതിയ പിപിഇ കിറ്റ് വഴിയിലെറിഞ്ഞപ്പോൾ,
ഒരു ഗ്രാമവും നാലഞ്ച് ജെസിബി യും ഒത്തുകൂടി കിറ്റിനെ മറവ് ചെയ്തത്..
. - ദുബായിൽ നിന്ന് വന്നവൻ തന്‍റെ വീടിന്‍റെ രണ്ടാം നിലയിലേക്ക് പുറത്ത് നിന്ന് കയറാൻ ഉപയോഗിച്ച ഏണി വീട്ടുകാർ ഒരുമാസം തോട്ടിൽ പൊതിർത്തിവെച്ചത്..
. - ചെന്നൈയിൽ നിന്ന് വന്നവനുണ്ടെന്ന സംശയത്താൽ യാത്രക്കാരടക്കമുള്ള ബസിനെ ക്യാമ്പിൽ കൊണ്ടുപോയി 10 നാൾ പൂട്ടിയിട്ടത്..
. - മറവുചെയ്യാൻ അനുവദിക്കാതെ ഡോക്ടറുടെ മൃദദേഹവുമായി ശ്മശാനങ്ങളായ ശ്മശാനങ്ങൾ കയറിയിറങ്ങിയത്..
. - സോപ്പും കീറത്തുണിയും കണ്ടാൽ പേടിച്ചോടിപ്പോകുന്ന വൈറസിനെ പേടിച്ച് മൃതദേഹം കത്തിച്ചത്. പത്തടി ആഴത്തിൽ കുഴിച്ചത്.
. - കൊറോണ വരുമോ എന്ന് പേടിച്ച് ആത്മഹത്യ ചെയ്തത്.
.. - നായക്കും പട്ടിക്കും ആഹാരം കൊടുക്കുന്ന പോലെ ക്വാറന്‍റയിൻ ജീവികൾക്ക് ആഹാരം കൊടുത്തത്.
. - ധാരാളം പേരുടെ മെഡിക്കല്‍ അറസ്റ്റും, തടവു ശിക്ഷയും….
.
ഇനിയുമെത്ര കഥകൾ !!
.
ഓരോരുത്തരും അവരവരുടെ അനുഭവങ്ങൾ ഓർത്തെടുക്കുക / ചിരിച്ചു മണ്ണ് തിന്നും.
.
ദീം തരികിട തോം..