ഇഷ്ടാനിഷ്ടങ്ങൾക്കുള്ളിലേറി
ശരിതെറ്റുകൾക്ക് നിറം മങ്ങി
തെറ്റേത് ശരിയേതെന്നറിയാതെ
എല്ലാത്തിനേം സ്വാർത്ഥത വിഴുങ്ങി
പ്രതികരണത്തിനുമേറെ മാറ്റം വന്നു
രീതികളും സംഭാക്ഷണങ്ങളും മാറി
നാൽക്കാലികളായ് മാറിയേവരും
പരാക്രമം സ്വഭാവ മഹിമയായ് മാറി
പക്ഷം പിടിച്ച് നാടിന്റെ കക്ഷം കീറി തുടങ്ങി
ലക്ഷണമൊക്കെ കെട്ടു തുടങ്ങി
ഏവരും സ്വയം മിടുക്കരെന്നോതി
ശരിയവർ മാത്രമെന്ന് വിളമ്പി തുടങ്ങി..

By ivayana