ഉടലുകൾ പലവിധം
ഉലകിൽ വിളയാടീ
തകർത്തിടുന്നു …..
വേണികൾ പലവിധം
സൗന്ദര്യചൂഢാമണികൾ
ഒരുക്കിടുന്നു ……
കാട്ടിലുണ്ട് പലവിധം
വേണിയെന്തെന്നറിയാ
മൃഗങ്ങളും ….
ഉടുതുണിയെന്തെന്നറിയാ
തലറിടുന്നു …..
ഭോജനം കഴിഞ്ഞവ
തൃപ്തമായ് ഇണയുമായ്
ശയിച്ചീടുന്നു …..
നാട്ടിലേ ഇരുകാലിയവ
പെരുമ കണ്ട് കുന്തളിക്കുന്നു.
മറക്കേണ്ടോരുടലിനേ
മറക്കാണ്ട് പണമാക്കീ
വിലസീടുന്നു …..
നാണിച്ചു കുമ്പിടുന്നു മൃഗങ്ങളും
പലപ്പോഴും നാട്ടിലേ
കോപ്രായം കണ്ടീടുമ്പോൾ ..
കൂട്ടമായ് പോകുകയിനിയും
ഉടലിനു മറയേകുവാൻകാട്ടിലുണ്ട്
ഇലകളും തോലുകളും …
മടങ്ങുക പിന്നേയും
നിയതിക്ക് വഴങ്ങി നീ
തേടുക പിന്നാമ്പുറങ്ങൾ ….!
Chibu K Kulangara